city-gold-ad-for-blogger
Aster MIMS 10/10/2023

H1N1 Detected | കാസർകോട്ട് എച് വൺ എൻ വൺ സ്ഥിരീകരിച്ചു; ജാഗ്രത പാലിക്കണമെന്ന് മെഡികൽ ഓഫീസർ; രോഗം, ലക്ഷണങ്ങൾ, പടരുന്നതെങ്ങിനെ, എല്ലാം വിശദമായി അറിയാം

കാസർകോട്: (www.kasargodvartha.com) ജില്ലയിൽ ചില പ്രദേശങ്ങളിൽ എച് വൺ എൻ വൺ സ്ഥിരീകരിച്ചതായി ജില്ലാ മെഡികൽ ഓഫീസർ ഡോ. രാംദാസ് എ വി അറിയിച്ചു. ഈ സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം പറഞ്ഞു. രണ്ടാഴ്ച  മുമ്പ് കോഴിക്കോട്ട് മൂന്ന് പേർക്ക് എച് വൺ എൻ വൺ സ്ഥിരീകരിച്ചിരുന്നു.

ഇൻഫ്ളുവെൻസ എ എന്ന ഗ്രൂപിൽപെട്ട ഒരു വൈറസാണ് എച് വൺ എൻ വൺ. പന്നികളിലാണ് സാധാരണ ഇത് കൂടുതലായി കണ്ടു വരുന്നത്. പന്നികളുമായി അടുത്തിടപഴകുന്ന ആളുകളിലേക്ക് അസുഖം പകരാനുള്ള സാധ്യതയുണ്ട്. വായുവിലൂടെയാണ് രോഗാണുക്കൾ ഒരാളിൽനിന്ന് മറ്റൊരാളിലേക്ക് എത്തുന്നത്. ഒരാളിൽനിന്ന് മറ്റൊരാളിലേക്കും അസുഖം പകരാം.
 
H1N1 Detected | കാസർകോട്ട് എച് വൺ എൻ വൺ സ്ഥിരീകരിച്ചു; ജാഗ്രത പാലിക്കണമെന്ന് മെഡികൽ ഓഫീസർ; രോഗം, ലക്ഷണങ്ങൾ, പടരുന്നതെങ്ങിനെ, എല്ലാം വിശദമായി അറിയാം


രോഗലക്ഷണങ്ങൾ

പനി, ശരീര വേദന, തൊണ്ടവേദന, കഫമില്ലാത്ത വരണ്ട ചുമ, ക്ഷീണം,വയറിളക്കം എന്നിവയാണ് രോഗ ലക്ഷണങ്ങൾ. മിക്കവരിലും ഒരു സാധാരണ പനിപോലെ നാലോ അഞ്ചോ ദിവസംകൊണ്ട് ഭേദമാകും. എന്നാൽ ചിലരിൽ അസുഖം ഗുരുതരമാവാൻ ഇടയുണ്ട്. അത് തിരിച്ചറിഞ്ഞ് കൃത്യമായ ചികിത്സ നൽകേണ്ടതുണ്ട്. ശ്വാസകോശത്തിലെ അണുബാധ, തലച്ചോറിലെ അണുബാധ, നിലവിലുള്ള അസുഖങ്ങൾ ഗുരുതരമാകുക എന്നിവയാണ് രോഗത്തിന്റെ സങ്കീർണതകൾ.


വായു വഴിയാണ് രോഗം പകരുന്നത്

രോഗി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്ക് ചീറ്റുമ്പോഴും വൈറസ് അന്തരീക്ഷത്തിൽ വ്യാപിക്കും. ഏകദേശം ഒരു മീറ്റർ ചുറ്റളവിൽ വൈറസ് വ്യാപിക്കാൻ സാധ്യതയുണ്ട്. അപ്പോൾ പരിസരത്ത് ഉള്ളവരിലേക്ക് രോഗം പകരാൻ വഴിയൊരുങ്ങുന്നു. ആ പരിസരത്തുള്ള വസ്തുക്കളിലും വൈറസ് നിലനിൽക്കാൻ ഇടയുണ്ട്. അത്തരം വസ്തുക്കളിൽ സ്പർശിച്ചാൽ കൈകൾ കഴുകാതെ കണ്ണിലും മൂക്കിലും വായിലും സ്പർശിക്കുന്നത് രോഗം ബാധിക്കാൻ ഇടയാക്കിയേക്കും.


പ്രത്യേകം ജാഗ്രത

അഞ്ചുവയസിൽ താഴെയുള്ള കുട്ടികൾ, 65 വയസിനു മുകളിൽ പ്രായമുള്ളവർ, ഗർഭിണികൾ, മറ്റു ഗുരുതര രോഗമുള്ളവർ, രോഗ പ്രതിരോധശേഷി കുറഞ്ഞവർ എന്നിവർ പ്രത്യേകം ജാഗ്രത പാലിക്കേണ്ടതാണ്.


ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വായും മൂക്കും മറയുന്ന വിധത്തിൽ മാസ്ക് ധരിക്കുക,
പൊതുസ്ഥലത്ത് തുപ്പരുത്.
രോഗമുള്ളവരുമായി അടുത്ത് ഇടപഴകാതിരിക്കുക.
ഹസ്തദാനം, ചുംബനം, കെട്ടിപ്പിടിക്കൽ എന്നിവ ഒഴിവാക്കുക.
മൊബൈൽ ഫോൺ ഷെയർ ചെയ്യാതിരിക്കുക.
പുറത്തുപോയി വീട്ടിലെത്തിയാൽ സോപോ ഹാൻഡ് വാഷോ ഉപയോഗിച്ച് കൈകൾ വൃത്തിയായി കഴുകുക. എച് വൺ എൻ വൺ രോഗാണുക്കളെ സാധാരണ സോപ് നിർവീര്യമാക്കും.

രോഗ ലക്ഷണങ്ങളുള്ളവർ സ്വയം ചികിത്സ നടത്താതെ ഉടൻ തന്നെ അടുത്തുള്ള ആരോഗ്യ സ്ഥാപനങ്ങളിൽ ചികിത്സ തേടേണ്ടതും എച് വൺ എൻ വൺ രോഗികളുമായി സമ്പർക്കമുള്ളവർ തൊട്ടടുത്തുള്ള ആരോ ഗ്യ സ്ഥാപനങ്ങളിലെത്തി പരിശോധനക്ക് വിധേയരാകേണ്ടതുമാണെന്നും അദ്ദേഹം അറിയിച്ചു.

Keywords:  Kasaragod, Kerala, News, Top-Headlines, ALERT, Treatment, Health, Health-Department, Doctor, H1N1 confirmed in Kasaragod.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL