2019 ല്‍ നഗരസഭാ കുടുംബശ്രീയുടെ ഭാഗമായി ആയിരത്തോളം പ്ലേറ്റുകളും ഗ്ലാസുകളും വാങ്ങി. നഗരസഭാ പരിധിയില്‍ നടക്കുന്ന ആഘോഷങ്ങള്‍ക്ക് നിരവധിയാളുകള്‍ ഈ പ്ലേറ്റും ഗ്ലാസും ഉപയോഗിച്ചു. പിന്നീട് കോവിഡ് വ്യാപനം വന്നതോടെ ആഘോഷങ്ങള്‍ ചുരുങ്ങി. എന്നാല്‍ മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം കോവിഡാനന്തരം ആഘോഷവേളകള്‍ വീണ്ടും സജീവമായി.
ഏകോപയോഗ പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ നിരോധിച്ച ഈ സാഹചര്യത്തില്‍ ഇത് നഗരസഭാ പരിധിയിലെ ജനങ്ങള്‍ക്ക് വളരെ ഉപകാരമാകും. വളരെ തുച്ഛമായ വാടകയ്ക്ക് നഗരസഭ തന്നെ ആവശ്യക്കാര്‍ക്ക് എത്തിച്ചു നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 9037972971.
Keywords: News, Kerala, Kasaragod, Top-Headlines, Kasaragod-Municipality, Plastic, Say-no-to-Plastic, Goodbye to plastic glasses and plates at functions; Kasaragod Municipality with new idea.
< !- START disable copy paste -->