city-gold-ad-for-blogger

Back to Congress | പാര്‍ടിയോടും ഉണ്ണിത്താനോടും നിര്‍വ്യാജം ഖേദം പ്രകടിപ്പിച്ചു; എംപിയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്ന കേസില്‍ പെട്ട പ്രവാസി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പത്മരാജന്‍ ഐങ്ങോത്തിനേയും ബ്ലോക് ജന. സെക്രടറി അനില്‍ വാഴുന്നോറോടിയെയും കോണ്‍ഗ്രസില്‍ തിരിച്ചെടുത്തു

കാസര്‍കോട്: (www.kasargodvartha.com) പാര്‍ടിയോടും കാസര്‍കോട് എംപി രാജ്‌മോഹന്‍ ഉണ്ണിത്താനോടും നിര്‍വ്യാജം ഖേദം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പ്രവാസി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റായിരുന്ന പത്മരാജന്‍ ഐങ്ങോത്തിനേയും കാഞ്ഞങ്ങാട് ബ്ലോക് കോണ്‍ഗ്രസ് ജന. സെക്രടറിയായിരുന്ന അനില്‍ വാഴുന്നോറോടിയോയും കോണ്‍ഗ്രസില്‍ തിരിച്ചെടുത്തു.
  
Back to Congress | പാര്‍ടിയോടും ഉണ്ണിത്താനോടും നിര്‍വ്യാജം ഖേദം പ്രകടിപ്പിച്ചു; എംപിയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്ന കേസില്‍ പെട്ട പ്രവാസി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പത്മരാജന്‍ ഐങ്ങോത്തിനേയും ബ്ലോക് ജന. സെക്രടറി അനില്‍ വാഴുന്നോറോടിയെയും കോണ്‍ഗ്രസില്‍ തിരിച്ചെടുത്തു

2021 ആഗസ്റ്റ് എട്ടിന് മാവേലി എക്‌സ്പ്രസില്‍ പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാനായി കോഴിക്കോട് എയര്‍പോര്‍ടിലേക്ക് പോകുകയായിരുന്ന ഉണ്ണിത്താനെ എസി കോചില്‍ കടന്നുകയറി അപമര്യാദയായി പെരുമാറുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തുവെന്നായിരുന്നു പരാതി. കെപിസിസി ഓഫീസില്‍ നിന്നും ചില രേഖകള്‍ ചോര്‍ത്തിയതിന് പിന്നില്‍ പത്മരാജൻ ഐങ്ങോത്താണെന്ന് ഉണ്ണിത്താന്‍ കോൺഗ്രസ് നേതാക്കളോട് പറഞ്ഞതാണ് പ്രകോപനത്തിന് കാരണമായതെന്നാണ് വിവരം.

കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ ഇവര്‍ക്കെതിരെ റെയില്‍വേ പൊലീസ് കേസെടുക്കുകയും ഇരുവരേയും കെപിസിസി പ്രസിഡന്റ് പാര്‍ടിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് പാര്‍ടി നേതൃത്വത്തോടും രാജ്‌മോഹന്‍ ഉണ്ണിത്താനോടും ഇരുവരും സംഭവത്തില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിച്ചത്. ഡിസിസിയുടേയും ഉണ്ണിത്താന്റേയും ശുപാര്‍ശയെ തുടര്‍ന്നാണ് ഇരുവരേയും കെപിസിസി പ്രസിഡന്റ് തിരിച്ചെടുത്തിരിക്കുന്നത്.

Keywords:  Kasaragod, Kerala, News, Top-Headlines, Congress, MP,Rajmohan Unnithan, Controversy, Members, Kozhikode, Police, Case, KPCC, DCC, Expelled two leaders taken back to Congress. < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia