അട്ടേങ്ങാനം: (www.kasargodvartha.com) വിദ്യാര്‍ഥികളുള്‍പെടെ നടന്നുപോകുന്ന വഴിയരികില്‍ മരവും വൈദ്യുതി കമ്പിയും പൊട്ടിവീണു. നാട്ടുകാരുടെ സമയോജിതമായ ഇടപെടലിനെ തുടര്‍ന്ന് വഴിമാറിയത് വന്‍ദുരന്തം. അട്ടേങ്ങാനം ഗവ. ഹയര്‍സെകന്‍ഡറി സ്‌കൂളിലേക്ക് പോകുന്ന വഴിയരികിലെ വൈദ്യുതി കമ്പിയുടെ മുകളിലേക്കാണ് മരം വീണത്.
തുടര്‍ന്ന് മരവും വൈദ്യുതി കമ്പിയുമടക്കം റോഡിലേക്ക് പതിച്ചു. പുലര്‍ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. ശബ്ദം കേട്ട് എത്തിയ നാട്ടുകാര്‍ ഉടന്‍ തന്നെ വൈദ്യുതി ഓഫീസില്‍ വിളിച്ചുപറഞ്ഞ് വൈദ്യുതി ബന്ധം വിച്ഛേദിച്ചതോടെയാണ് വന്‍ അപകടം ഒഴിവായത്.
വൈദ്യുതി വകുപ്പ് അധികൃതരും നാട്ടുകാരും ചേര്‍ന്ന് രാവിലെ തന്നെ മരം മുറിച്ചുനീക്കുകയും വൈദ്യുതിബന്ധം പുനഃസ്ഥാപിക്കുകയും ചെയ്തു.
Keywords: News, Kerala, Kasaragod, Top-Headlines, Electricity, Tragedy, Students, People, Road, Electric line, Electric line fell in front of school.
< !- START disable copy paste -->