Join Whatsapp Group. Join now!
Aster MIMS 10/10/2023

Dry Winds | ഖത്വറില്‍ അടുത്ത 2 ആഴ്ചത്തേക്ക് ശക്തമായ ഉഷ്ണക്കാറ്റ് വീശുമെന്ന് മുന്നറിയിപ്പ്

Dry winds will blow in Qatar#ലോകവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ദോഹ: (www.kasargodvartha.com) ഖത്വറില്‍ പ്രാദേശികമായി 'സിമൂം' എന്നറിയപ്പെടുന്ന 'വിഷക്കാറ്റ്' അടുത്ത രണ്ടാഴ്ചത്തേക്ക് വീശുമെന്ന് മുന്നറിയിപ്പ്. ശക്തമായ ഉഷ്ണക്കാറ്റാണ് വീശുക. ഈ മാസം 29 വരെ വരണ്ട കാറ്റിന് സാധ്യതയുണ്ടെന്ന് ഖത്വറിലെ ജ്യോതിശാസ്ത്ര വിഭാഗമായ ഖത്വര്‍ കലന്‍ഡര്‍ ഹൗസ് മുന്നറിയിപ്പ് നല്‍കുന്നു. 

ഈ വരണ്ട കാറ്റ് അന്തരീക്ഷത്തിലെ പൊടിപടലങ്ങള്‍ ഉയര്‍ത്തുകയും ദൂരക്കാഴ്ച കുറയ്ക്കുകയും ചെയ്യും. അറേബ്യന്‍ മേഖലയിലെ ഏറ്റവും പ്രശസ്തമായ മന്‍സൂന്‍ കാറ്റാണിത്. അന്തരീക്ഷ താപനില 54 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാനും ഈ പ്രതിഭാസം ഇടയാക്കും. അന്തരീക്ഷത്തില്‍ കനത്ത പൊടിപടലങ്ങള്‍ ഉയരുന്നതിനാല്‍ ദൂരക്കാഴ്ച കുറയും. 

news,World,international,Gulf,Doha,Qatar,Top-Headlines, Dry winds will blow in Qatar


ഖത്വറില്‍ പ്രാദേശികമായി സിമൂം എന്നാണ് ഉഷ്ണക്കാറ്റ് അറിയപ്പെടുക. വരണ്ട കാറ്റും കനത്ത ചൂടുമായി രണ്ടാഴ്ചയോളം നീണ്ടുനില്‍ക്കുന്നതാണീ പ്രതിഭാസം. മനുഷ്യരിലും പ്രകൃതിയിലും ഈ കാറ്റുണ്ടാകുന്ന പ്രത്യാഘാതങ്ങളെ സൂചിപ്പിച്ചാണ് വിഷക്കാറ്റ് എന്ന് പ്രയോഗിക്കുന്നത്. വരണ്ട കാറ്റും കനത്ത ചൂടും മൂലം സൂര്യാഘാതമടക്കമുള്ള വലിയ ആരോഗ്യപ്രശ്നങ്ങള്‍ ഇതുവഴിയുണ്ടാവും. 

Keywords: news,World,international,Gulf,Doha,Qatar,Top-Headlines, Dry winds will blow in Qatar

Post a Comment