കാലവര്‍ഷ കെടുതിയിലും വലിയപെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് പൊലിമ ഒട്ടും കുറഞ്ഞില്ല. രാവിലെ പെരുന്നാള്‍ പള്ളികളിലും ഈദ് ഗാഹുകളിലും പെരുന്നാള്‍ നമസ്‌കാരം നടന്നു. നമസ്‌ക്കാരത്തിനുശേഷം പരസ്പരം സ്‌നേഹാശംകള്‍ കൈമാറി.
പെരുന്നാള്‍ ദിനത്തില്‍ രാവിലെ പെരുന്നാള്‍ നമസ്‌കാരവും കുടുംബാംഗങ്ങളുടെ ഒത്തുചേരലും മൃഗബലിയുമാണ് ബക്രീദ് ദിനത്തില്‍ വിശ്വാസി കളുടെ പ്രധാന കര്‍മമായി നടത്തുന്നത്.
പ്രവാചകനായ ഇബ്രാംഹിം മകന്‍ ഇസ്മായീലിനെ ദൈവകല്‍പന പ്രകാരം ബലി നല്‍കാനൊരുങ്ങിയതിന്റെ ഓര്‍മ്മ പുതുക്കലാണ് വിശ്വാസികള്‍ക്ക് ബലിപെരുന്നാള്‍. അതിന്റെ ഓര്‍മ്മ പുതുക്കിയാണ് ബലിപെരുന്നാള്‍ ദിനത്തില്‍ വിശ്വാസികള്‍ മൃഗബലി നടത്തുന്നത്.
സാഹോദര്യത്തിന്റെയും പുണ്യദിനം കൂടിയായാണ് ബലിപെരുന്നാളിനെ വിശ്വാസികള്‍ കാണുന്നത്. പുതു വസ്ത്രമണിഞ്ഞ് കുടംബാഗങ്ങളുടെ ഒത്തു ചേരലും മൈലാഞ്ചിയിടലും ഒപ്പം വിഭവ സമൃദ്ധമായ ഭക്ഷണവും ബന്ധുവീടുകളിലേക്കുള്ള സന്ദര്‍ശനവും ആഘോഷത്തിന് മാറ്റുകൂട്ടും.
സ്‌നേഹത്തിനും സഹാനുഭൂതിക്കും എല്ലാവരും തയ്യാറാകണമെന്ന സന്ദേശമാണ് ബലിപെരുന്നാള്‍ അര്‍ഥവത്താക്കുന്നത്.
Keywords: Devotees celebrating Eid-Al-Adha, Kerala, Kasaragod, News, Top-Headlines, Celebration, Eid, Religion, Masjid, Bakrid.
< !- START disable copy paste -->