കൊല്ലം: (www.kasargodvartha.com) രണ്ട് വയസുകാരിയെ തൊട്ടിലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം കടയ്ക്കല്‍ സ്വദേശികളായ ബീമ - റിയാസ് ദമ്പതികളുടെ രണ്ടു വയസുള്ള പെണ്‍കുഞ്ഞ് ഫാത്വിമയാണ് മരിച്ചത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.
തൊട്ടിലില്‍ ഉറക്കി കിടത്തിയ കുഞ്ഞിനെ പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നെന്നാണ് വിവരം. പ്രാഥമിക പരിശോധനയില്‍ സംശയിക്കത്തക്കതായി ഒന്നുംതന്നെ കണ്ടെത്തിയില്ലെന്നും അന്വേഷണം തുടങ്ങിയെന്നും കടയ്ക്കല്‍ പൊലീസ് അറിയിച്ചു.
ഉച്ചയ്ക്ക് തൊട്ടിലില്‍ കുഞ്ഞിനെ ഉറക്കാന്‍ കിടത്തിയെന്നാണ് കുഞ്ഞിന്റെ അമ്മ ബീമ പറയുന്നത്. പിന്നീട് ഉച്ചയ്ക്ക് ശേഷം കുഞ്ഞിനെ എടുക്കാന്‍ ചെന്നപ്പോള്‍ ജീവനില്ലായിരുന്നുവെന്നും ഉണര്‍ത്താന്‍ ശ്രമിച്ചെങ്കിലും ശരീരം തണുത്തിരിക്കുകയായിരുന്നുവെന്നുമാണ് കുഞ്ഞിന്റെ അമ്മ പറയുന്നത്. വീടിന് അടുത്തുള്ളവരും മറ്റും എത്തിയാണ് പൊലീസിനെ വിവരം അറിയിച്ചത്.
മൃതദേഹം പോസ്റ്റുമോര്‍ടത്തിനായി തിരുവനന്തപുരം മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Keywords: news,Kerala,State,Kollam,Child,Dead,Police,case,Top-Headlines, Child who was put to sleep in crib found dead