Join Whatsapp Group. Join now!
Aster MIMS 10/10/2023

Civil service examination training | കേരള കേന്ദ്രസർവകലാശാലയിൽ പട്ടികജാതി വിഭാഗക്കാർക്ക് സൗജന്യ സിവിൽ സർവീസ് പരീക്ഷാ പരിശീലനം നൽകുന്നു; തെരഞ്ഞടുക്കുന്നത് പ്രവേശന പരീക്ഷ വഴി; അപേക്ഷിക്കേണ്ടത് ഇങ്ങനെ

Central University of Kerala provides free civil service examination training to Scheduled Castes#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com) കേരള കേന്ദ്ര സർവകലാശാലയിലെ ഡോ. അംബേദ്കർ സെന്റർ ഓഫ് എക്സലന്സി (ഡിഎസിഇ) യുടെ ആഭിമുഖ്യത്തിൽ പട്ടികജാതി വിഭാഗത്തിലുള്ളവർക്ക് സൗജന്യ ഐഎഎസ് പരീക്ഷാ പരിശീലനം നൽകുന്നു. ഒരു വർഷത്തെ പരിശീലനമാണ് ലഭിക്കുക. ഇതിനുള്ള അപേക്ഷ ക്ഷണിച്ചതായി വൈസ് ചാൻസിലർ പ്രൊഫ എച്. വെങ്കടേശ്വർലു വാർത്താസമ്മേളനത്തിൽ അറിയിച്ചു.
  
Kasaragod, Kerala, News, Top-Headlines, Central University, Education, Students, Examination, Press meet, Video, Central University of Kerala provides free civil service examination training to Scheduled Castes

ജൂലൈ ഒന്നുമുതൽ 25 വരെയാണ് അപേക്ഷിക്കാനാവുക. നൂറ് പേർക്കാണ് പ്രവേശനം. ഇതിൽ 33 ശതമാനം സീറ്റുകൾ പെൺകുട്ടികൾക്ക് മാത്രമാണ്. പൊതുപ്രവേശന പരീക്ഷ വഴിയാണ് പ്രവേശനം. ഓഗസ്റ്റ് 21ന് എൻട്രൻസ് ടെസ്റ്റ് നടക്കും. 29ന് ഫലം പ്രഖ്യാപിക്കും. ഒക്ടോബർ ഒന്നുമുതലാണ് ക്ലാസുകൾ ആരംഭിക്കുന്നത്. അപേക്ഷാ ഫോം സർവകലാശാല വെബ്സൈറ്റായ www(dot)cukerala(dot)ac(dot)in എന്ന വെബ് സൈറ്റിൽ ലഭിക്കും. പ്രോഗ്രാം കോ-ഓഡിനേറ്റർ, ഡോ. അംബേദ്കർ സെന്റർ ഓഫ് എക്സലൻസ് (ഡിഎസി), സെൻ്റർ ഓഫ് യൂനിവേഴ്സിറ്റി ഓഫ് കേരള, പെരിയ പിഒ, കാസർകോട് 671320 എന്ന വിലാസത്തിലാണ് അപേക്ഷ അയക്കേണ്ടത്.

അപേക്ഷിക്കുന്നവർക്ക് ബിരുദമോ തത്തുല്യമായ യോഗ്യതയോ ഉണ്ടായിരിക്കണം. 21 വയസ് ആണ് കുറഞ്ഞ പ്രായം. 37 വയസ് കവിയരുത്. തെരഞ്ഞെടുക്കപ്പെട്ട അധ്യാപകരുടെ നേതൃത്വത്തിലായിരിക്കും പരിശീലനം.

വിദഗ്ധരുടെയും മുൻ ഐഎഎസ് പ്രതിഭകളുടെയും ക്ലാസുകളും ഉണ്ടാകും. മത്സര പരീക്ഷകളിൽ പട്ടികജാതി വിഭാഗത്തിലുള്ളവരെ മുൻ നിരയിലെത്തിക്കുന്നതിനായി ഈ വർഷമാണ് കേന്ദ്രസർകാർ ഡോ. അംബേദ്കർ സെന്റർ ഓഫ് എക്സലൻസ് പ്രഖ്യാപിച്ചത്. മുഴുവൻ സംസ്ഥാനങ്ങളിലുമായി 31 സർവകലാശാലകളിലാണ് സെന്റർ അനുവദിച്ചത്.

മിനിസ്ട്രി ഓഫ് സോഷ്യൽ ജസ്റ്റിസ് ആൻഡ് എംപവർമെന്റ് ആണ് സാമ്പത്തിക സഹായം നൽകുന്നത്. പ്രവേശനം ലഭിക്കുന്ന ദൂരദിക്കിൽ നിന്നുള്ള വിദ്യാർഥികൾക്ക് താമസ സൗകര്യം ഒരുക്കാൻ സംസ്ഥാന ഗവൺമെൻ്റിൻ്റെ പോസ്റ്റ് മെട്രിക് ഹോസ്റ്റൽ അനുവദിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. വാർത്താസമ്മേളനത്തിൽ രജിസ്ട്രാർ ഡോ. എൻ സന്തോഷ് കുമാർ, ഡീൻ അകാഡമിക് പ്രൊഫ. അമൃത് ടി കുമാർ, സെന്റർ കോ-ഓഡിനേറ്റർ ഡോ. എം നാഗരാജൻ, പബ്ലിക് റിലേഷൻ ഓഫീസർ കെ സുജിത് എന്നിവരും സംബന്ധിച്ചു.



Keywords: Kasaragod, Kerala, News, Top-Headlines, Central University, Education, Students, Examination, Press meet, Video, Central University of Kerala provides free civil service examination training to Scheduled Castes.< !- START disable copy paste -->

Post a Comment