city-gold-ad-for-blogger

Youths missing | കർണാടകയിൽ കാർ പുഴയിലേക്ക് മറിഞ്ഞു; കാസർകോട് സ്വദേശി അടക്കം 2 യുവാക്കളെ കാണാതായി

/ സൂപ്പി വാണിമേൽ

മംഗ്ളുറു: (www.kasargodvartha.com)
കര്‍ണാടകയിലെ കടബയില്‍ കാര്‍ നിയന്ത്രണം വിട്ട് കുത്തിയൊലിക്കുന്ന പുഴയിലേക്ക് മറിഞ്ഞ് മഞ്ചേശ്വരം-വിട്‌ള സ്വദേശികളായ യുവാക്കളെ കാണാതായി. മഞ്ചേശ്വരം സ്വദേശി ധനുഷ് (21), ബന്ധുവായ വിട്‌ള കുണ്ടടുക്ക സ്വദേശി ധനുഷ് (26) എന്നിവരെയാണ് ഒഴുക്കില്‍ പെട്ട് കാണാതായത്.
  
Youths missing | കർണാടകയിൽ കാർ പുഴയിലേക്ക് മറിഞ്ഞു; കാസർകോട് സ്വദേശി അടക്കം 2 യുവാക്കളെ കാണാതായി

ദക്ഷിണ കന്നഡ ജില്ലയിലെ കടബ താലൂകില്‍ കാണിയൂരിന് സമീപം ബൈത്തടുക്കയിലാണ് സംഭവം. പുത്തൂര്‍-സുബ്രഹ്‌മണ്യ പാതയിലെ ബൈത്തടുക്കയില്‍ കാര്‍ പുഴയിലേക്ക് മറിഞ്ഞുകിടക്കുന്ന ദൃശ്യം സമീപത്തെ മസ്ജിദിന്റെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു.

ഇത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തുകയും ഫയര്‍ഫോഴ്സിന്റെയും നാട്ടുകാരുടെയും സഹായത്തോടെ തിരച്ചില്‍ ആരംഭിക്കുകയുമായിരുന്നു. കാർ കരക്കെത്തിച്ചെങ്കിലും ഒഴുക്കില്‍ പെട്ട രണ്ട് പേരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. വിട്‌ളയിലെ ധനുഷിന്റെ ഉടമസ്ഥതയിലുള്ള കാറില്‍ ഇരുവരും സഞ്ചരിക്കുമ്പോള്‍ നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിയുകയായിരുന്നു.

Keywords:  Mangalore, Karnataka, News, Top-Headlines, Youth, Car, Manjeshwaram, Missing, Puthur, Masjid, River, Car falls into river in Puttur; two youths from Vitla missing. < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia