city-gold-ad-for-blogger

By-election Result | ഉപതെരഞ്ഞെടുപ്പ്: ബദിയഡുക്കയില്‍ ബിജെപി വാര്‍ഡ് യുഡിഎഫ് പിടിച്ചെടുത്തു; ഇനി ഒറ്റക്ക് ഭരിക്കാം; പള്ളിക്കരയിലെ വാര്‍ഡും യുഡിഎഫിന്; കുമ്പള, കള്ളാര്‍, കാഞ്ഞങ്ങാട് നഗരസഭയിലെ തോയമ്മല്‍ വാര്‍ഡുകള്‍ എല്‍ഡിഎഫ് നിലനിര്‍ത്തി

കാസർകോട്: (www.kasargodvartha.com) ജില്ലയിലെ അഞ്ച് തദ്ദേശ സ്ഥാപങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നപ്പോൾ എൽഡിഎഫ് മൂന്നും യുഡിഎഫ് രണ്ടും സീറ്റുകൾ നേടി. ബിജെപിക്ക് സിറ്റിംഗ് സീറ്റ് നഷ്ടമായി. ബദിയടുക്ക പഞ്ചായത് 14-ാം വാര്‍ഡ് പട്ടാജെ, പള്ളിക്കര പഞ്ചായത് 19-ാം വാർഡ് എന്നിവിടങ്ങളിൽ യുഡിഎഫ് ജയിച്ചപ്പോൾ കുമ്പള പഞ്ചായത് 14-ാം വാര്‍ഡ് പെര്‍വാഡ്, കള്ളാര്‍ പഞ്ചായതിലെ ആടകം വാര്‍ഡ്, കാഞ്ഞങ്ങാട് നഗരസഭയിലെ തോയമ്മൽ എന്നിവിടങ്ങളിൽ എൽഡിഎഫ് വിജയം നേടി.
            
By-election Result | ഉപതെരഞ്ഞെടുപ്പ്: ബദിയഡുക്കയില്‍ ബിജെപി വാര്‍ഡ് യുഡിഎഫ് പിടിച്ചെടുത്തു; ഇനി ഒറ്റക്ക് ഭരിക്കാം; പള്ളിക്കരയിലെ വാര്‍ഡും യുഡിഎഫിന്; കുമ്പള, കള്ളാര്‍, കാഞ്ഞങ്ങാട് നഗരസഭയിലെ തോയമ്മല്‍ വാര്‍ഡുകള്‍ എല്‍ഡിഎഫ് നിലനിര്‍ത്തി

ബദിയഡുക്കയില്‍ ബിജെപിയുടെ കുത്തക വാര്‍ഡ് യുഡിഎഫ് പിടിച്ചെടുത്തു. ഇതോടെ ബദിയഡുക്ക പഞ്ചായതില്‍ യുഡിഎഫിന് വ്യക്തമായ ഭൂരിപക്ഷമായി. ഇനി ഒറ്റക്ക് ഭരിക്കാന്‍ കഴിയും. നിലവില്‍ എട്ട് വാര്‍ഡ് യുഡിഎഫിനും എട്ട് വാര്‍ഡ് ബിജെപിക്കുമായിരുന്നു. ഇപ്പോൾ യു ഡി എഫിന് ഒമ്പത് സീറ്റായപ്പോൾ ബിജെപിയുടേത് ഏഴായി കുറഞ്ഞു. കോൺഗ്രസിലെ ശ്യാം പ്രസാദ് മാനിയ ആണ് വാർഡ് പിടിച്ചെടുത്തത്. സിപിഎമിന് രണ്ട് സീറ്റും എല്‍ഡിഎഫ് സ്വാതന്ത്രയുമാണ് ഉള്ളത്. പഞ്ചായത് പ്രസിഡന്റ് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ രണ്ട് പദവികളും നറുക്കെടുപ്പിലൂടെ യുഡിഎഫിന് ലഭിച്ചിരുന്നു. മുസ്ലിം ലീഗിലെ ശാന്തയാണ് പ്രസിഡന്റ്. കോണ്‍ഗ്രസിലെ എം അബ്ബാസ് ആണ് വൈസ് പ്രസിഡന്റ്.

തീപാറും പോരാട്ടം നടന്ന കുമ്പള ഗ്രാമപഞ്ചായതിലെ പതിനാലാം വാർഡ് പെർവാഡ് ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് തകർപ്പൻ ജയം നേടി. 172 വോടിന്റെ ഭൂരിപക്ഷത്തിനാണ് സിപിഎമിലെ എസ് അനിൽകുമാർ വിജയിച്ചത്. 75 ശതമാനം പോളിംഗ് രേഖപ്പെടുത്തിയ വോടെടുപ്പിൽ ഒരു പോസ്റ്റൽ വോട് ഉൾപെടെ 1375 പേർ വോട് ചെയ്തു. ഇതിൽ 675 വോട് നേടിയാണ് എൽഡിഎഫ് വാർഡ്‌ നിലനിർത്തിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പിനെകാൾ 80 വോട്ടിന്റെ വർധനവ്. യുഡിഎഫ് 483 വോടും, ബിജെപിക്ക് 63 വോടും, എസ്‌ഡിപിഐക്ക് 141 വോടും ലഭിച്ചു.

പളളിക്കര പഞ്ചായത് 19-ാം വാർഡ് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിലെ സമീറ അബ്ബാസ് മികച്ച വിജയം നേടി. 596 വോടിൻ്റെ ഭൂരിപക്ഷത്തിനാണ് യുഡിഎഫിൻ്റെ വിജയം. ആകെ വോട്: 1886. പോൾ ചെയ്തത്: 1078.

സമീറ അബ്ബാസ് (യുഡിഎഫ്) - 831, റശീദ (എൽ ഡി എഫ്) - 235, ശൈലജ (ബിജെപി) - 12.

കാഞ്ഞങ്ങാട് നഗരസഭ തോയമ്മലിൽ (വാർഡ്‌11) എൽഡിഎഫ് സ്ഥാനാർഥി എൻ ഇന്ദിര (സിപിഎം) 464 വോടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. എൻ ഇന്ദിര 701 വോട്, യൂഡിഎഫ് സ്ഥാനാർത്ഥി പി നാരായണി 237 വോട്, ബിജെപിയുടെ എം എ രേഷ്മ 72 വോട് നേടി. കാഞ്ഞങ്ങാട് നഗരസഭ വികസന സ്റ്റാൻഡിങ് കമിറ്റി ചെയർപേഴ്സൺ സി ജാനകിക്കുട്ടിയുടെ മരണത്തെ തുടർന്നാണ് ഇവിടെ തെരഞ്ഞെടുപ്പ് നടന്നത്. കള്ളാര്‍ പഞ്ചായത്തിലെ ആടകം വാര്‍ഡ് എല്‍ ഡി എഫ് നിലനിര്‍ത്തി. കഴിഞ്ഞ തവണ 67 വോടിന്റെ ഭൂരിപക്ഷം ഉണ്ടായത് ഇത്തവണ 33 ആയി കുറഞ്ഞു.

Keywords: By-election: UDF captures BJP ward in Badiaduka, News, Top-Headlines, Kasaragod, Election, BJP, Badiyadukka, UDF, Pallikara, Kumbala, Kanhangad, LDF, Vote, CPM, Congress, Kallar, Panchayath.

< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia