മംഗ്ളുറു: (www.kasargodvartha.com) ആറ് വയസുകാരൻ വൈദ്യുതാഘാതമേറ്റ് മരിച്ചു. പുത്തൂർ കെടമ്പാടിയിലെ സന്യാസിഗുഡ്ഡെയിൽ താമസിക്കുന്ന ഹൈദരലിയുടെ മകൻ മുഹമ്മദ് ആദിലാണ് മരിച്ചത്.
കുട്ടിയുടെ സുള്ള്യ തഡ്കയിലെ മുത്തശ്ശിയുടെ വീട്ടിലാണ് അപകടം നടന്നത്. മുത്തശ്ശിയുടെ വീട്ടിലേക്ക് മാതാവിനൊപ്പമാണ് ആദിൽ എത്തിയത്. ഉച്ചഭക്ഷണത്തിന് ശേഷം അടുക്കളയിൽ കളിച്ചു കൊണ്ടിരിക്കെ പഴയ ഫ്രിഡ്ജ് തുറക്കാൻ ശ്രമിച്ചപ്പോൾ വൈദ്യുതാഘാതമേറ്റ് താഴെ വീഴുകയായിരുന്നുവെന്നാണ് വിവരം. ഉടൻ തന്നെ ആദിലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു.
ഇതുമായി ബന്ധപ്പെട്ട് ബെല്ലാരെ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Keywords: Mangalore, Karnataka, News, Top-Headlines, Electricity, Death, Dead, Accident, Puthur, Hospital, Police, Case, Boy touches old refrigerator, dies of electric shock.
Boy died | 6 വയസുകാരൻ വൈദ്യുതാഘാതമേറ്റ് മരിച്ചു; 'അപകടം പഴയ ഫ്രിഡ്ജ് തുറക്കാൻ ശ്രമിക്കുന്നതിനിടെ'
Boy touches old refrigerator, dies of electric shock#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ
#ദേശീയവാര്‍ത്തകള്‍