കണ്ണൂര്‍: (www.kasargodvartha.com) പയ്യന്നൂരിലെ ആര്‍എസ്എസ് കാര്യാലയത്തിന് നേരെ സ്‌ഫോടകവസ്തു എറിഞ്ഞതായി പരാതി. ആക്രമണത്തില്‍ ഓഫിസിന്റെ മുന്‍വശത്തെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. ആളപായമില്ല. പുലര്‍ചെ ഒന്നരയോടെയായിരുന്നു ആക്രമണമെന്നാണ് വിവരം.
പുലര്‍ചെയോടെ ആസൂത്രിതമായ ആക്രമണം നടത്തുകയായിരുന്നുവെന്നാണ് ബിജെപിയുടെ ആരോപണം. ആക്രമണം നടക്കുന്ന സമയത്ത് കാര്യാലയത്തില്‍ ആരും ഉണ്ടായിരുന്നില്ല.
പൊലീസ് ഇത് സംബന്ധിച്ച വിവരങ്ങളൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല.
Keywords: news,Kerala,State,Kannur,Attack,complaint,Top-Headlines,RSS,BJP,Politics, Bomb attack against Payyannur RSS office