വെള്ളരിക്കുണ്ട്: (www.kasargodvartha.com) കാറ്റാംകവയില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് ഗൃഹനാഥൻ മരിച്ചു. ഈട്ടിത്തട്ട് സ്വദേശി ജോഷിയാണ് മരിച്ചത്. മലയോര ഹൈവേയില്‍ കാറ്റാംകവല ചുരത്തിന് സമീപമായിരുന്നു അപകടം. കെഎസ്ആർടിസി പുറകോട്ട് എടുത്തപ്പോൾ നിയന്ത്രണം നഷ്ടപ്പെട്ട് പുറകിലുണ്ടായിരുന്ന ബൈക് യാത്രികന് മുകളിലൂടെ കയറുകയായിരുന്നുവെന്നാണ് വിവരം. ബൈക് യാത്രികൻ തൽക്ഷണം മരിച്ചു.
കനത്ത മഴയിൽ വെള്ളിയാഴ്ച് ഗതാഗതം തടസപ്പെട്ടിരുന്നു. തുടർന്ന് രാവിലെ ഗതാഗതം പുനഃസ്ഥാപിച്ചെങ്കിലും റോഡിൽ ഗതാഗതം തടസപ്പെട്ടതോടെ ബസ് പുറകിലേക്കെടുക്കുകയായിരുന്നു. ഇതിനിടയിലാണ് നിയന്ത്രണം നഷ്ടമായി ബൈക് യാത്രികനെ ഇടിച്ചതെന്ന് പൊലീസ് പറയുന്നു.
Keywords: News, Kerala, KSRTC Bus, Bike Rider Dies, Police, Bike Rider, Accident, kasaragod, Vellarikundu,Top-Headlines, Bike, Dead, Bike rider died after being hit by KSRTC bus.
!- START disable copy paste -->