Join Whatsapp Group. Join now!
Aster MIMS 10/10/2023

മികച്ച യുവജന ക്ലബുകള്‍ക്ക് അവാര്‍ഡിന് അപേക്ഷിക്കാം; യുവപ്രതിഭ പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്യാം

Best youth clubs can apply for award; Nomination can be made for Yuva Pratibha Puraskar#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (www.kasargodvartha.com) കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് 2021ലെ സ്വാമിവിവേകാനന്ദന്‍ യുവപ്രതിഭ പുരസ്‌കാരത്തിന് നിശ്ചിത ഫോറത്തില്‍ നോമിനേഷന്‍ ക്ഷണിച്ചു. വ്യക്തിഗത പുരസ്‌കാരത്തിനായി അതത് മേഖലകളിലെ 18നും 40നും മദ്ധ്യേ പ്രായമുള്ള യുവജനങ്ങളെയാണ് നിര്‍ദേശിക്കേണ്ടത്. സാമൂഹ്യ പ്രവര്‍ത്തനം, മാധ്യമപ്രവര്‍ത്തനം (പ്രിന്റ് മീഡിയ), മാധ്യമപ്രവര്‍ത്തനം (ദൃശ്യമാധ്യമം) കല, സാഹിത്യം, കായികം (വനിത), കായികം (പുരുഷന്‍), സംരംഭകത്വം, കൃഷി, ഫോടോഗ്രഫി എന്നീ മേഖലകളില്‍ നിന്നും മികച്ച ഓരോ വ്യക്തിക്ക് വീതം ആകെ 10 പേര്‍ക്കാണ് പുരസ്‌കാരങ്ങള്‍ നല്‍കുക.

പുരസ്‌കാരത്തിനായി സ്വയം അപേക്ഷ നല്‍കാന്‍ കഴിയില്ല. അതാത് മേഖലകളുമായി ബന്ധപ്പെട്ട ഏതൊരാള്‍ക്കും മറ്റൊരാളെ നോമിനേറ്റ് ചെയ്യാം. പുരസ്‌കാരത്തിന് അര്‍ഹരാകുന്നവര്‍ക്ക് 50,000 രൂപയും പ്രശസ്തി പത്രവും നല്‍കും.
  
Kasaragod, Kerala, News, Award, Social Networks, Cash, Club, Youth, Best youth clubs can apply for award; Nomination can be made for Yuva Pratibha Puraskar.
കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള യൂത്, യുവ, അവളിടം ക്ലബുകളില്‍ നിന്നും അവാര്‍ഡിനായി അപേക്ഷകള്‍ ക്ഷണിച്ചു. ഓരോ ജില്ലാതലത്തില്‍ നിന്നും തിരഞ്ഞെടുക്കുന്ന മികച്ച ക്ലബിന് 30,000 രൂപയും പ്രശസ്തി പത്രവും പുരസ്‌കാരവും നല്‍കും. 

ജില്ലാതലത്തില്‍ അവാര്‍ഡിന് അര്‍ഹത നേടിയ ക്ലബുകളെയാണ് സംസ്ഥാന തലത്തിലെ അവാര്‍ഡിനായി പരിഗണിക്കുക. സംസ്ഥാന അവാര്‍ഡ് നേടുന്ന ക്ലബിന് 50,000 രൂപയും പ്രശസ്തി പത്രവും, പുരസ്‌കാരവും നല്‍കും. അപേക്ഷകള്‍ നല്‍കേണ്ട അവസാന തീയതി ആഗസ്ത് 15. മാര്‍ഗ്ഗനിര്‍ദേശങ്ങളും അപേക്ഷ ഫോറവും അതാത് ജില്ലാ യുവജന കേന്ദ്രത്തിലും കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ വെബ്‌സൈറ്റിലും www(dot)ksywb(dot)kerala(dot)gov(dot)in ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക 04994 256219.

Keywords: Kasaragod, Kerala, News, Award, Social Networks, Cash, Club, Youth, Best youth clubs can apply for award; Nomination can be made for Yuva Pratibha Puraskar.

Post a Comment