കാഞ്ഞങ്ങാട്: (www.kasargodvartha.com) വീടിന്റെ ടെറസ് ശുചിയാക്കുന്നതിനിടെ കാല്‍തെന്നി വീണ് ബാര്‍ തൊഴിലാളി മരിച്ചു. പുല്ലൂര്‍ പൊള്ളക്കട കേളോത്തെ ഹരിദാസ് (54) ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം 2.30 മണിയോടെയാണ് സംഭവം
അങ്കമാലിയില്‍ ബാറില്‍ ജോലി ചെയ്യുന്ന ഹരിദാസ് ഒരു ദിവസം മുമ്പാണ് നാട്ടിലെത്തിയത്. ഉച്ചയ്ക്ക് ടെറസ് ക്ലീന്‍ ചെയ്യാനായി കയറിയതായിരുന്നു. രണ്ടാം നിലയില്‍ നിന്ന് കാല്‍തെന്നി തലയിടിച്ച് താഴേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഹരിദാസിനെ ഉടന്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഭാര്യ: ലത. മക്കള്‍: ഉണ്ണികൃഷ്ണന്‍, ഹരിത, അമൃത.
പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Keywords: Bar worker died after slipping while cleaning the terrace of his house, Kerala, Kanhangad, News, Top-Headlines, House, Man, Dead, Police, Hospital, Investigation.
< !- START disable copy paste -->