'ആസിഫ് ജൂലൈ നാലിന് രാത്രി 10.30 ഓടെ മുഹമ്മദ് നൗഫലിനെ വിളിച്ച് ശാന്തിയങ്ങാടിയിലേക്ക് വരാൻ ആവശ്യപ്പെട്ടിരുന്നു. സ്‌കൂടർ കടന്നുപോകുമ്പോൾ കുറ്റാരോപിതരുമായി തർക്കമുണ്ടായി. ഇതിനിടെ എല്ലാവരും പൊന്നോടിയിലെ ലഗൂൺ കോകനട് ഹോടെലിൽ ഒത്തുചേർന്നു. ആ സമയത്ത് തമ്മിലുണ്ടായ വാക്കേറ്റത്തിനിടെ ഒരാൾ ആസിഫിന്റെ വയറ്റിൽ കുത്തുകയായിരുന്നു', പരാതി ഉദ്ധരിച്ച് മാധ്യമങ്ങൾ റിപോർട് ചെയ്തു.
ഗുരുതരമായി പരിക്കേറ്റ ആസിഫിനെ തുമ്പയിലെ ഫാദർ മുള്ളേഴ്‌സ് ആശുപത്രിയിലും പിന്നീട് മംഗ്ളൂറിലും എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.
Keywords: Bantwal: Youth killed,Karnataka, Mangalore, News, Top-Headlines, Complaint, Police Station, Social-Media, Investigation, Report, Hospital.