Join Whatsapp Group. Join now!
Aster MIMS 10/10/2023

Police Booked | വിവാഹം നടന്ന് 9 വര്‍ഷം കഴിഞ്ഞപ്പോള്‍ ഭാര്യയ്ക്ക് സൗന്ദര്യം പോരെന്ന് ആരോപിച്ച് പീഡിപ്പിക്കുകയും വടി കൊണ്ട് അടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തതായി പരാതി; ഭര്‍ത്താവിനെതിരെ പൊലീസ് കേസെടുത്തു

Assault complaint of woman; Police booked, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ഉദുമ: (www.kasargodvartha.com) സൗന്ദര്യം പോരെന്ന് ആരോപിച്ച് വിവാഹം നടന്ന് ഒമ്പത് വര്‍ഷം കഴിഞ്ഞപ്പോള്‍ പീഡിപ്പിക്കുകയും വടി കൊണ്ട് അടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തെന്ന ഭാര്യയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ പൊലീസ് കേസെടുത്തു. ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ യുവതിയുടെ പരാതിയിലാണ് ഭര്‍ത്താവ് ഉബൈദ് അബ്ദുല്ലക്കെതിരെ ബേക്കല്‍ പൊലീസ് കേസെടുത്തത്.
                  
News, Kerala, Kasaragod, Top-Headlines, Assault, Complaint, Police, Woman, Uduma, Case, Assault complaint of woman; Police booked.

2013 ഫെബ്രുവരിയിലാണ് ഇരുവരുടേയും വിവാഹം നടന്നത്. തുടര്‍ന്ന് കഴിഞ്ഞ ഒമ്പത് വര്‍ഷക്കാലമായി ഇവര്‍ ഒരുമിച്ച് ജീവിച്ച് വരികയായിരുന്നു. ഇതിനിടയില്‍ ഈ വര്‍ഷം മാര്‍ച് മുതല്‍ സൗന്ദര്യം പോരെന്ന് ആരോപിച്ച് ഉബൈദ് പീഡിപ്പിക്കാന്‍ തുടങ്ങിയതായി ഭാര്യ പരാതിയില്‍ പറയുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് നാലുമണിക്ക് വീട്ടിലെത്തിയ ഉബൈദ് മരവടി കൊണ്ട് ക്രൂരമായി അടിച്ച് പരിക്കേല്‍പ്പിച്ചതായും യുവതി പരാതിപ്പെട്ടു. പരിക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സതേടി. തുടര്‍ന്നാണ് ബേക്കല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

Keywords: News, Kerala, Kasaragod, Top-Headlines, Assault, Complaint, Police, Woman, Uduma, Case, Assault complaint of woman; Police booked.
< !- START disable copy paste -->

Post a Comment