Join Whatsapp Group. Join now!
Aster MIMS 10/10/2023

Cartoon exhibition | 'കാസർകോടിന്റെ ബേജാറ്'; ജനശ്രദ്ധയർകാർഷിച്ച് കാർടൂൺ പ്രദർശനം

Cartoon exhibition held#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാഞ്ഞങ്ങാട്: (www.kasargodvartha.com) മൂവ്മെന്റ് ഓഫ് ബെറ്റർ കേരള (MBK) യുടെ ആഭിമുഖ്യത്തിൽ കാർടൂണിസ്റ്റ് പ്രദീപ്‌ വെള്ളമുണ്ടയുടെ കാർടൂൺ പ്രദർശനം 'കാസർകോടിന്റെ ബേജാറ്' ജനശ്രദ്ധയാകർഷിക്കുന്നു. കാഞ്ഞങ്ങാട് ലളിതകലാ അകാഡമി ഹോളിൽ ജൂലൈ 10ന് രാജ്‌മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്ത കാർടൂൺ പ്രദർശനം ജൂലൈ 15ന് അവസാനിക്കും. രാവിലെ 10 മണി മുതൽ വൈകീട്ട് അഞ്ച് മണിവരെ നടക്കുന്ന പ്രദർശനത്തിലേക്ക് പ്രവേശനം സൗജന്യമാണ്.
  
Kanhangad, Kasaragod, Kerala, News, Top-Headlines, Cartoon, Inauguration, Cartoon exhibition held.

ആർട് ഗാലറിയിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ അഹ്‌മദ്‌ കിർമാനി അധ്യക്ഷത വഹിച്ചു. ശ്രീനാഥ് ശശി സ്വാഗതം പറഞ്ഞു. സാം ജോസഫ്, പി പി ഗോപാലകൃഷ്ണൻ നായർ സംസാരിച്ചു. ഖാലിദ് കൊളവയൽ നന്ദി പറഞ്ഞു. എയിംസ് ജനകീയ കൂട്ടായ്മയെ പ്രതിനിധീകരിച്ച് അംഗങ്ങളായ സിസ്റ്റർ ജയ ആന്റോ മംഗലത്ത്, ജെസി അനിൽ മഞ്ചേശ്വരം, ലിസി കൊടവലം, ഹകീം ബേക്കൽ, തുടങ്ങിയ നിരവധി പേർ സംബന്ധിച്ചു.




Keywords: Kanhangad, Kasaragod, Kerala, News, Top-Headlines, Cartoon, Inauguration, Cartoon exhibition held.

Post a Comment