Join Whatsapp Group. Join now!
Aster MIMS 10/10/2023

Farmer Killed | ആറളം ഫാമില്‍ കാട്ടാനയുടെ ചവിട്ടേറ്റ് മധ്യവയസ്‌കന്‍ കൊല്ലപ്പെട്ടു

Aralam Farm: Farmer killed by elephant attack #കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ഇരിട്ടി: (www.kasargodvartha.com) ആറളം ഫാം ഏഴാം ബ്ളോകില്‍ കാട്ടാനയുടെ ചവിട്ടേറ്റ് ഒരാള്‍ കൂടി കൊല്ലപ്പെട്ടു. ഏഴാം ബ്േളാകിലെ പി എ ദാമുവാണ്(45) അതിദാരുണമായി മരിച്ചത്. ആറളം ഫാം തൊഴിലാളിയായ ദാമു പുലര്‍ചെയിറങ്ങിയ കാട്ടാനയുടെ മുന്‍പില്‍ അകപ്പെടുകയായിരുന്നു. നിലത്തുവീണ ഇയാളെ കാട്ടാന ചവുട്ടിക്കൊന്നതായാണ്് പ്രദേശവാസികള്‍ പറയുന്നത്. 

ഇതിനിടെ ആറളം ഫാമില്‍ സെക്യൂരിറ്റി ജീവനക്കാരന്റെ ഇരുചക്രവാഹനവും പുലര്‍ചെ അഞ്ചുമണിയോടെയിറങ്ങിയ കാട്ടാന തകര്‍ത്തിട്ടുണ്ട്. പാലപുഴയില്‍ ഫാം ഗെയ്റ്റില്‍ ഡ്യൂടിയിലുണ്ടായിരുന്ന കാട്ടാന ഫാമിനകത്ത് നിന്ന് ടാര്‍ റോഡ് വഴി നടന്ന് വന്ന് ചെക് പോസ്റ്റിന് മുന്‍പിലെത്തി ഇവിടെ നിര്‍ത്തിയിട്ട ഇരുചക്രവാഹനം തുമ്പികൈക്കൊണ്ട് എടുത്ത് പൊക്കി റോഡിലേക്ക് എറിഞ്ഞ് തിരികെ കാട്ടിലേക്ക് തിരികെ പോവുകയായിരുന്നു. ഇതിനിടെയാണ് ദാമു ആനയുടെ മുന്‍പില്‍ അകപെട്ടതെന്ന് സംശയിക്കുന്നു.

news,Kerala,State,Animal,Attack,Killed,Top-Headlines,farmer, Aralam Farm: Farmer killed by elephant attack

കാക്കയങ്ങാട്, പാലപുഴമേഖലയില്‍ കഴിഞ്ഞ കുറെ ദിവസങ്ങളായി കാട്ടാനയുടെ വിളയാട്ടം തുടരുകയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഫാമിനകത്തുംപുറത്തുമായി കോടിക്കണക്കിന് രൂപയുടെ കൃഷിനാശമാണ് കാട്ടാന വരുത്തുന്നതെന്നും നിരവധി ജീവനുകളെടുത്തിട്ടും അധികൃതര്‍ നിസംഗത തുടരുകയാണെന്നുമുള്ള പരാതി ജനങ്ങള്‍ക്കുണ്ട്.

news,Kerala,State,Animal,Attack,Killed,Top-Headlines,farmer, Aralam Farm: Farmer killed by elephant attack


Keywords: news,Kerala,State,Animal,Attack,Killed,Top-Headlines,farmer, Aralam Farm: Farmer killed by elephant attack 

Post a Comment