Join Whatsapp Group. Join now!
Aster MIMS 10/10/2023

Ambition | വീട്ടില്‍ ഡോക്ടര്‍മാരും എന്‍ജിനീയറും ഓഡിയോളജിസ്റ്റും ചാര്‍ടേര്‍ഡ് അകൗണ്ടന്റും; 5 മക്കളും പഠിച്ച് ഉന്നത നിലയില്‍; ആഗ്രഹ സാഫല്യത്തിൽ അഭിമാനത്തോടെ വോളിബോള്‍ ബശീര്‍

All 5 children are educated; Volleyball Bashir with pride in fulfilling his ambition, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (www.kasargodvartha.com) മക്കള്‍ പഠിച്ച് പഠിച്ച് വലിയ നിലയിലെത്തണമെന്നത് വോളിബോള്‍ ബശീറിന്റെ മനസില്‍ എന്നുമുണ്ടായിരുന്നു. ആ ആഗ്രഹ സാഫല്യത്തിനായി അദ്ദേഹം ഇറങ്ങിത്തിരിച്ചപ്പോള്‍ രണ്ട് ഡോക്ടര്‍മാരും ഒരു ഓഡിയോളജിസ്റ്റും ഒരു എന്‍ജിനീയറും ഒരു ചാര്‍ടേര്‍ഡ് അകൗണ്ടന്റുമാണ് വീട്ടില്‍ ഇപ്പോള്‍. ഏറ്റവും ഒടുവിലായി ഇളയമകള്‍ ഐസിഎഐ പരീക്ഷ പാസായതോടെയാണ് ബശീര്‍ തന്റെ ആഗ്രഹം പൂര്‍ത്തീകരിച്ചത്. തളങ്കര ഗവ. മുസ്ലിം വൊകേഷണല്‍ ഹയര്‍ സെകന്‍ഡറി സ്‌കൂളിന്റെ പിടിഎയുടെ അമരത്ത് വര്‍ഷങ്ങളോളം പദവിയിലിരിക്കുകയും കാതലായ മാറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുകയും ചെയ്ത വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ കൂടിയാണ് വോളിബോള്‍ ബശീര്‍.
   
News, Kerala, Kasaragod, Top-Headlines, Education, Doctors, Job, Business-man, Business, Thalangara, Ambition, Volleyball Bashir, All 5 children are educated; Volleyball Bashir with pride in fulfilling his ambition.

ഐസിഎഐ പരീക്ഷയില്‍ മികച്ച സ്‌കോര്‍ നേടിയാണ് ഇളയമകള്‍ ശമ ചാര്‍ടേര്‍ഡ് അകൗണ്ടന്റായി മാറിയത്. ക്ലാസിൽ പോവാതെ ഓൺലൈൻ പഠനത്തിലൂടെയാണ് ശമ ഈ നേട്ടം കൈവരിച്ചതെന്നത് തിളക്കം കൂട്ടുന്നു. എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയിട്ടുള്ള ശമ ഒരിക്കല്‍ കൂടി തന്റെ കഴിവ് തേളിയിക്കുകയായിരുന്നു. ബശീര്‍ - പരേതയായ സഫൂറ ദമ്പതികളുടെ മൂത്തമകള്‍ ശമീമ ദുബൈയില്‍ ദന്ത ഡോക്ടറാണ്. മുസ്ലിം ലീഗ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സി എച് മുഹമ്മദ് കോയയുടെ പേരമകനും അബുദബിയില്‍ മെകാനികല്‍ എന്‍ജിനീയറുമായ ജാസര്‍ ശരീഫാണ് ഭര്‍ത്താവ്. രണ്ടാമത്തെ മകള്‍ ശഹല ഓഡിയോളജിസ്റ്റും സ്പീച് തെറാപിസ്റ്റുമാണ്. റാങ്ക് നേട്ടത്തോടെയായിരുന്നു വിജയം. ഇലക്ട്രികല്‍ എന്‍ജിനീയറായ ജംശീര്‍ നീലേശ്വരമാണ് ഭര്‍ത്താവ്. ഖത്വറിലാണ് താമസം.

മൂന്നാമത്തെ മകള്‍ ഡോ. ശനയും ദുബൈയില്‍ ഡോക്ടറാണ്. കോഴിക്കോട് സ്വദേശിയും ദുബൈയിലെ അലി സാഇദ് ആശുപത്രിയിലെ ഡോക്ടറുമായ സഹീര്‍ അലിയാണ് ഭര്‍ത്താവ്. പിന്നെയുള്ള മകന്‍ ജാസിം ബശീര്‍ മെകാനികല്‍ എന്‍ജിനീയറിംഗ് പൂര്‍ത്തിയാക്കി ദുബൈയില്‍ ജോലി ചെയ്യുന്നു. ഈ സന്തോഷങ്ങള്‍ക്കിടയിലും ഭാര്യ സഫൂറയുടെ വേര്‍പാട് വേദനയായി മനസിലുണ്ടെന്ന് ബശീര്‍ കാസര്‍കോട് വാര്‍ത്തയോട് പ്രതികരിച്ചു. ലക്ഷ്യവും പ്രാര്‍ഥനയും വെറുതെയായില്ല എന്ന് തെളിയിച്ചിരിക്കുകയാണ് വോളിബോള്‍ ബശീര്‍ തന്റെ നേട്ടങ്ങളിലൂടെ.

Keywords: News, Kerala, Kasaragod, Top-Headlines, Education, Doctors, Job, Business-man, Business, Thalangara, Ambition, Volleyball Bashir, All 5 children are educated; Volleyball Bashir with pride in fulfilling his ambition.< !- START disable copy paste -->

Post a Comment