തൃശൂര്‍: (www.kasargodvartha.com) നടന്‍ ശ്രീജിത്ത് രവി അറസ്റ്റില്‍. കുട്ടികള്‍ക്ക് മുന്നില്‍ അശ്ലീല പ്രദര്‍ശനം നടത്തിയെന്ന പരാതിയിലാണ് നടപടി. സംഭവത്തില്‍ തൃശൂര്‍ വെസ്റ്റ് പൊലീസ് ഇയാള്‍ക്കെതിരെ പോക്‌സോ കേസ് രെജിസ്റ്റര്‍ ചെയ്തു. കുട്ടികള്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. രണ്ട് ദിവസം മുന്‍പ് തൃശൂരിലെ ഒരു പാര്‍കിന് സമീപം വച്ചാണ് അപമര്യാദയായി പെരുമാറിയത്.
തുടര്‍ന്ന് ആളെ പരിചയമുണ്ടെന്ന് കുട്ടികള്‍ പൊലീസിനോട് പറഞ്ഞിരുന്നു. ഇയാളുടെ കാറിന്റെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്. ശ്രീജിത്ത് രവിയെ കുട്ടികള്‍ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു.
നേരത്തെയും സമാനമായ കേസില്‍ പാലക്കാട്ട് നിന്നും ശ്രീജിത്ത് രവി അറസ്റ്റിലായിട്ടുണ്ട്. 2016 ആഗസ്ത് 27നായിരുന്നു സംഭവം. സ്‌കൂളിലേക്ക് സംഘമായി പോകുകയായിരുന്ന പെണ്‍കുട്ടികള്‍ക്കടുത്തെത്തി കാറിന്റെ ഡ്രൈവര്‍ സീറ്റിലിരുന്നു അശ്ലീലത പ്രദര്‍ശിപ്പിക്കുകയും കുട്ടികള്‍ ഉള്‍പെടുന്ന തരത്തില്‍ സെല്‍ഫി എടുത്തുവെന്നുമായിരുന്നു പരാതി. കുട്ടികള്‍ ബഹളംവച്ചതോടെ ഇയാള്‍ പെട്ടെന്ന് കാര്‍ ഓടിച്ചുപോവുകയായിരുന്നു. സംഭവം കുട്ടികള്‍ സ്‌കൂള്‍ പ്രിന്‍സിപലിനെ അറിയിക്കുകയും അവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഒറ്റപ്പാലം പൊലീസാണ് കേസ് എടുത്തത്.
Keywords: news,Kerala,State,Thrissur,case,Arrested,Actor,Police,complaint,Top-Headlines, Actor Sreejith Ravi arrested in POCSO Case