Join Whatsapp Group. Join now!
Aster MIMS 10/10/2023

Teenager Died | അസുഖത്തിന്റെ വേദനയ്ക്കിടയിലും എസ്എസ്എൽസി പരീക്ഷയിൽ വിജയം നേടിയ 18 കാരൻ മരണത്തിന് കീഴടങ്ങി

18-year-old died due to illness

കാസർകോട്:  (www.kasargodvartha.com) 18 കാരൻ അസുഖത്തെ തുടർന്ന് മരിച്ചു. ചൂരി ഹൈദ്രൂസ് ജുമാ മസ്ജിദിന് സമീപത്തെ അജ്‌മൽ ആണ് മരിച്ചത്. സഊദി അറേബ്യയിലെ മദീനയിൽ ജോലി ചെയ്യുന്ന മുഹമ്മദലി - നസീം ബാനു ദമ്പതികളുടെ മകനാണ്.

18-year-old died due to illness, Kerala,Kasaragod, News, Top-Headlines, Died, Treatment, Obituary, Illness.

നാല് വർഷത്തോളമായി അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഇതിന്റെ വേദനയ്ക്കിടയിലും അടുത്തിടെ എസ് എസ് എൽ സി പരീക്ഷയിൽ വിജയിച്ചിരുന്നു. ശാരീരിക പ്രയാസങ്ങൾ തുടർ പഠനത്തിന് അസൗകര്യമായി. തിങ്കളാഴ്ച ഉച്ചയോടെയാണ് മരണം സംഭവിച്ചത്.

സഹോദരങ്ങൾ: ഹൈമൻ, ഹയാൻ, അഭിയാൻ, അംറത് നഫീസ.

ഖബറടക്കം തിങ്കളാഴ്ച വൈകീട്ട് ആറ് മണിയോടെ ചൂരി ഹൈദ്രൂസ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Keywords: 18-year-old died due to illness, Kerala,Kasaragod, News, Top-Headlines, Died, Treatment, Obituary, Illness.

Post a Comment