കണ്ണൂര്‍: (www.kasargodvartha.com) പാളം മുറിച്ച് കടക്കുന്നതിനിടയില്‍ വിദ്യാര്‍ഥിനി ട്രെയിന്‍ തട്ടി മരിച്ചു. കക്കാട് ഭാരതീയ വിദ്യാഭവന്‍ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനി നന്ദിത പി കിഷോര്‍ (16) ആണ് മരിച്ചത്. അമ്മയ്ക്കൊപ്പം കാറിലെത്തിയ നന്ദിത, അടച്ചിട്ട റെയില്‍വേ ഗേറ്റ് മറികടന്ന് പാളം മുറിച്ച് കടക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. ശനിയാഴ്ച രാവിലെ ചിറക്കല്‍ അര്‍പ്പാംതോട് റെയില്‍വേ ഗേറ്റിലാണ് അപകടം നടന്നത്.
ഉടന്‍ തന്നെ കണ്ണൂര്‍ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റ് മോര്‍ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കുമെന്ന് പൊലീസ് അറിയിച്ചു.
Keywords: News, Kerala, Kannur, Top-Headlines, Obituary, Died, Student, Accidental-Death, Accident, Train, 11th class student died after train hit.
< !- START disable copy paste -->