Join Whatsapp Group. Join now!
Aster MIMS 10/10/2023

Oncology deapartment inaugurated | സുലൈഖ യെനെപോയ ക്യാൻസർ ചികിത്സാ കേന്ദ്രം മംഗ്ളൂറിൽ പ്രവർത്തനം തുടങ്ങി; മന്ത്രി സുനിൽ കുമാർ ഉദ്‌ഘാടനം ചെയ്തു

Zulekha Yenepoya Institute of Oncology inaugurated at Deralakatte on 11 June 2022 #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
മംഗ്ളുറു: (www.kasargodvartha.com) ടാറ്റ ട്രസ്റ്റിന്റെ പിന്തുണയോടെ പതിറ്റാണ്ടുകളായി ക്യാൻസർ ചികിത്സാ രംഗത്ത് ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തുന്ന സുലൈഖ യെനെപോയ ഇൻസ്റ്റിറ്റ്യുട് ഓഫ് ഓങ്കോളജിയുടെ അത്യാധുനിക ക്യാൻസർ ചികിത്സ കേന്ദ്രം മംഗ്ളൂറിലെ ദേർളക്കട്ടയിൽ പ്രവർത്തനം തുടങ്ങി. കർണാടക വൈദ്യുതി മന്ത്രി സുനിൽ കുമാർ ഉദ്‌ഘാടനം ചെയ്തു. ടാറ്റ ട്രസ്റ്റ്സ് മുംബൈ ചീഫ് എക്സിക്യൂടീവ് ഓഫീസർ എൻ ശ്രീനാഥ്‌ ചികിത്സ സൗകര്യങ്ങൾ ഉദ്‌ഘാടനം ചെയ്തു.

          
Zulekha Yenepoya Institute of Oncology inaugurated at Deralakatte on 11 June 2022, Karnataka, News, Mangalore, Top-Headlines, Inauguration, Minister, MLA, Vice chancellor, Treatment, Hospital.


വടക്കൻ കേരളത്തിലെ രോഗികൾ വിദഗ്ധ ചികിത്സയ്ക്കായി ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് മംഗ്ളൂറിലെ ആശുപത്രികളെയാണ്. സുലൈഖ യേനപോയ ക്യാൻസർ ചികിത്സ കേന്ദ്രം ആരംഭിക്കുന്നതോടെ വടക്കൻ കേരളത്തിലെ ക്യാൻസർ രോഗികൾക്ക് സൗകര്യപ്രദമായ രീതിയിൽ താങ്ങാവുന്ന ചെലവിൽ ചികിത്സ ലഭ്യമാകുമെന്ന് അധികൃതർ പറഞ്ഞു. രാജ്യാന്തര പരിശീലനം ലഭിച്ച ഓങ്കോളജിസ്റ്റുകളുടെ സേവനം ഇവിടെ ലഭ്യമാകും. പ്രധാനമന്ത്രിയുടെ ചികിത്സ പദ്ധതിയടക്കമുള്ള വിവിധ ചികിത്സ പദ്ധതികളുടെ സഹായവും ലഭ്യമാക്കും.

ടാറ്റ ട്രസ്റ്റ്സിന്റെ സഹായത്തോടെയാണ് യെനെപോയ സർവകലാശാല ക്യാംപസിലെ മെഡികൽ കോളജ് ആശുപത്രിയിൽ സമഗ്ര ക്യാൻസർ പരിരക്ഷാ കേന്ദ്രം പ്രവർത്തിക്കുന്നത്. ആറ് നിലകളുള്ള കെട്ടിടത്തിൽ എല്ലാവിധ ആധുനിക സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. രണ്ട് റേഡിയോ തെറാപി ബങ്കറുകളും ഒരു ബ്രെഷി തെറാപി ബാങ്കറും ഇതിലുണ്ട്. അത്യാധുനിക ട്രൂ ബീം റേഡിയോതെറാപി മെഷീൻ, പ്രത്യേകം ന്യൂക്ലിയർ മെഡിസിൻ സൗകര്യം, പി ഇ ടി സി.ടി സ്‌കാനർ തുടങ്ങിയ സൗകര്യങ്ങളും ക്യാൻസർ സെന്ററിൽ ഒരുക്കിയിട്ടുണ്ട്. കീമോതെറാപിക്കായി മാത്രം 10 ബെഡുകളുള്ള ഡേ കെയർ സൗകര്യവും ഇവിടെയുണ്ട്.

ചടങ്ങിൽ ചാൻസലർ ഡോ. യെനെപോയ അബ്ദുല്ല കുഞ്ഞി അധ്യക്ഷത വഹിച്ചു. യു ടി ഖാദർ എംഎൽഎ, വൈസ് ചാൻസലർ ഡോ. എം വിജയ കുമാർ, മുൻ മന്ത്രി ബി രമാനാഥ റായ്, യെനെപോയ ഗ്രൂപ് ചെയർമാൻ യെനെപോയ മുഹമ്മദ് കുഞ്ഞി, പ്രതാപ് സിംഹ നായക് എംഎൽസി തുടങ്ങിയവർ പങ്കെടുത്തു. ഡോ.ഗംഗാധര സോമയാജി സ്വാഗതവും ഡോ. ജലാലുദ്ദീൻ അക്ബർ നന്ദിയും പറഞ്ഞു.

Keywords: Zulekha Yenepoya Institute of Oncology inaugurated at Deralakatte on 11 June 2022, Karnataka, News, Mangalore, Top-Headlines, Inauguration, Minister, MLA, Vice chancellor, Treatment, Hospital.

Post a Comment