വെള്ളിയാഴ്ച രാത്രി 9.30 മണിയോടെ ഉളിയത്തടുക്കയിലെ മഞ്ചത്തടുക്കയിൽ വേഷം മാറിയെത്തിയ പൊലീസ് ഒരു കിലോമീറ്ററോളം പിന്തുടർന്നാണ് സാബിതിനെ കുടുക്കിയത്. കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവരുന്നതിനിടെ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട നിരവധി മയക്കുമരുന്ന് കടത്ത് കേസുകളിൽ പ്രതിയായ അമീറലിയുടെ സുഹൃത്താണ് സാബിതെന്ന് പൊലീസ് പറഞ്ഞു.
മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് കാസർകോട് പൊലീസ് സ്റ്റേഷനിൽ അഞ്ചും വിദ്യാനഗർ പൊലീസ് സ്റ്റേഷനിൽ നാലും കേസുകൾ സാബിതിനെതിരെയുണ്ടെന്ന് പൊലീസ് അറിയിച്ചു. കാസർകോട് ഇൻസ്‌പെക്ടർ പി അജിത് കുമാർ, എസ് ഐ രാജേഷ്, സിവിൽ പൊലീസ് ഓഫീസർ സുരേഷ്, രാജു എന്നിവരടങ്ങിയ സംഘമാണ് യുവാവിനെ പിടികൂടിയത്.
Keywords: News, Kerala, Kasaragod, Top-Headlines, Accused, Arrest, Police, Case, Complaint, Young man who accused in several cases, arrested.
< !- START disable copy paste -->