Join Whatsapp Group. Join now!
Aster MIMS 10/10/2023

Expatriate Died | ദുബൈയിൽ വീണുപരിക്കേറ്റ് ചികിത്സയിലായിരുന്ന കാസർകോട് സ്വദേശിയായ യുവാവ് മരിച്ചു

Young man from Kasaragod died in Dubai, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
ദുബൈ: (www.kasargodvartha.com) വീണ് പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കാസർകോട് സ്വദേശി മരിച്ചു. ബേവിഞ്ച വി കെ പാറയിലെ മുഹമ്മദ് റിയാസ് (26) ആണ് മരിച്ചത്. ദുബൈയിൽ ഒരു കംപനിയിലെ ജീവനക്കാരനായിരുന്നു.
    
News, Kerala, World, Gulf, Top-Headlines, Obituary, Died, Dubai, Kasaragod, Treatment, Young man from Kasaragod died in Dubai.

അഞ്ച് ദിവസം മുമ്പ് അജ്മാനിൽ ജോലി സംബന്ധമായ കാര്യത്തിനിടെ ചവിട്ടുപടിയിൽ നിന്ന് വീണ് തലയ്ക്കും മറ്റും ഗുരുതര പരിക്കേൽക്കുകയായിരുന്നുവെന്നാണ് വിവരം. വെള്ളിയാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി ബന്ധുക്കളും സംഘടനകളും നടപടികൾ തുടങ്ങിയിട്ടുണ്ട്.

മുഹമ്മദ് - ബീഫാത്വിമ ദമ്പതികളുടെ മകനാണ്.

സഹോദരി: മഅറൂഫ.

Keywords: News, Kerala, World, Gulf, Top-Headlines, Obituary, Died, Dubai, Kasaragod, Treatment, Young man from Kasaragod died in Dubai.
< !- START disable copy paste -->

Post a Comment