അമ്പലത്തറ: (www.kasargodvartha.com) ഭാര്യ പിണങ്ങിപ്പോയതോടെ അക്രമാസക്തനായ യുവാവ് പിതാവിന്റെ സ്‌കൂടെറിന് തീവെക്കുകയും അയല്‍വാസികള്‍ക്കും പൊലീസിനും നേരെ വെടിവെക്കുകയും ചെയ്തതായി പരാതി. വെടിവെയ്പ്പില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. അമ്പലത്തറ പൊലീസ് സ്റ്റേഷൻ പരിധിയിലെ യുവാവാണ് പിതാവിന്റെ സ്‌കൂടറിന് തീവെച്ച് നശിപ്പിക്കുകയും അയല്‍വാസികളായ സ്‌കറിയ (55), ബെന്നി(50) എന്നിവര്‍ക്കുനേരെ എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവെച്ചതെന്നുമാണ് പരാതി. പരിക്കേറ്റ ഇരുവരേയും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബെന്നിയുടെ പുറത്തും കൈക്കും സ്‌കറിയയുടെ വയറ്റത്തുമാണ് വെടിയേറ്റത്.
ശനിയാഴ്ച രാവിലെ യുവാവ് വീടിന്റെ ഗേറ്റ് പൂട്ടിയശേഷം സ്‌കൂടറിന് തീവെക്കുകയും തീയും പുകയും കണ്ട് അയല്‍വാസികളായ സ്‌കറിയയും ബെന്നിയും വീട്ടിലേക്ക് ഓടിയെത്തിയപ്പോൾ ഇയാൾ എയര്‍ഗണ്‍ ഉപയോഗിച്ച് ഇരുവരേയും വെടിവെച്ചെന്നുമാണ് വിവരം. അക്രമാസക്തനായ യുവാവിനെയും വെടിയേറ്റ ബെന്നിയെയും സ്‌കറിയെയും നാട്ടുകാര്‍ പൊലീസിന്റെ സഹായത്തോടെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് യുവാവിനെ കോഴിക്കോട്ടെ മാനസീകാരോഗചികിത്സാകേന്ദ്രത്തിലേക്ക് കൊണ്ടുപോയി. ബിജു നാളുകളായി കഞ്ചാവിന് അടിമയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.
യുവാവ് ഏതാനും ദിവസങ്ങളായി പ്രകോപിതനായിരുന്നുവെന്നും വെള്ളിയാഴ്ച വീട്ടുകാരെയെല്ലാം പുറത്താക്കി വീട്ടുപകരണങ്ങള്‍ നശിപ്പിച്ചിരുന്നതായും പറയുന്നു. നാട്ടുകാര്‍ വിവരം അറിയിച്ചതനുസരിച്ച് അമ്പലത്തറ പൊലീസ് വീട്ടിലേക്ക് എത്തുമ്പോള്‍ തന്നെ യുവാവ് അവര്‍ക്ക് നേരെയും വെടിവെപ്പ് നടത്തിയെന്നും എന്നാല്‍ പൊലീസുകാര്‍ ഒഴിഞ്ഞുമാറിയതിനാല്‍ അപകടം ഉണ്ടായില്ലെന്നുമാണ് വിവരം. തുടര്‍ന്ന് വീട്ടിലെ സാധനങ്ങള്‍ പിതാവ് വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയി. വെടിയേറ്റ ബെന്നിയും സുഹൃത്തുക്കളുമാണ് കഴിഞ്ഞ ദിവസം സാധനങ്ങള്‍ വാഹനത്തില്‍ കയറ്റാന്‍ പിതാവിനെ സഹായിച്ചത്. ശനിയാഴ്ചത്തെ പ്രകോപനത്തിന്റെ ഒരുകാരണം ഇതാണെന്ന് കരുതുന്നത്.
അതേസമയം സംഭവത്തില്‍ ഇതുവരെ കേസെടുത്തിട്ടില്ലെന്ന് അമ്പലത്തറ പൊലീസ് അറിയിച്ചു. വെടിവെച്ചയാള്‍ മാനസിക രോഗിയായതിനാല്‍ പരിക്കേറ്റവരും പരാതിയില്ലെന്ന നിലപാടിലാണെന്ന് പൊലീസ് പറയുന്നു. പൊലീസിന് നേരെ വെടിവെച്ചതായി പറയുന്നുണ്ടെങ്കിലും അങ്ങനെയൊരു സംഭവം നടന്നിട്ടെല്ലന്നാണ് പൊലീസ് പറയുന്നത്.
Keywords: Kasaragod, Kerala, News, Top-Headlines, Ambalathara, Arrest, Complaint, Youth, Parents, Police, Scooter, Young man became violent after his wife leave him.
Man became violent | 'ഭാര്യ പിണങ്ങിപ്പോയതോടെ യുവാവ് അക്രമാസക്തനായി; പിതാവിന്റെ സ്‌കൂടറിന് തീവെച്ചു; അയല്‍വാസികള്‍ക്കും പൊലീസിനും നേരെ വെടിവെച്ചു'
Young man became violent after his wife leave him#കേരളവാർത്തകൾ
#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ