വിദ്യാനഗർ: (www.kasargodvartha.com) പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ ചുമത്തി അറസ്റ്റ് ചെയ്തു. വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന അമീർ അലി (23) യെയാണ് കാസർകോട് ഡി വൈ എസ് പി, പി ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ബെംഗ്ളൂറിൽ നിന്ന് പിടികൂടിയത്.
യുവാവിന് കാസർകോട് സബ്ഡിവിഷൻ പരിധിയിൽ മാത്രം വധശ്രമം, ഭീഷണി പ്പെടുത്തിതട്ടിക്കൊണ്ട് പോകൽ, മോഷണം, പിടിച്ചുപറി, മയക്കു മരുന്ന് കടത്ത് അടക്കം 15 കേസുകൾ ഉണ്ട്. മെയ് 23ന് ബി സി റോഡ് ജൻക്ഷനിൽ വെച്ചാണ് അമീർ അലി രക്ഷപ്പെട്ടത്. കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുകയായിരുന്ന ഇയാളെ ജില്ലാ പ്രിൻസിപൽ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നതായിരുന്നു. അതിനിടെ പൊലീസിനെ തള്ളി മാറ്റി അമീറലി ഓടി രക്ഷപ്പെടുകയായിരുന്നു. പൊലീസുകാർ പിറകെ ഓടിയങ്കിലും പിടികൂടാനായില്ല.
അമീറലിയെ പിടികൂടിയ പൊലീസിൻ്റെ പ്രത്യേക സംഘത്തിൽ കാസർകോട് എസ് ഐ മധുസൂദനൻ, പൊലീസുകാരായ എസ് ഗോകുല, ഷജീഷ്, ഹരീഷ് എന്നിവരും ഉണ്ടായിരുന്നു.
Keywords: Vidya Nagar, Kasaragod, Kerala, News, Top-Headlines, Youth, Custody, Police, Court, Escaped, Accuse, Case, Man who escaped from Police custody held.
Young man arrested | പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട യുവാവിനെ കാപ ചുമത്തി അറസ്റ്റ് ചെയ്തു; പിടിയിലായത് നിരവധി കേസുകളിലെ പ്രതി
Man who escaped from Police custody held#കേരളവാർത്തകൾ
#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ