Join Whatsapp Group. Join now!
Aster MIMS 10/10/2023

Young man arrested | 16 കാരിയെ പീഡിപ്പിച്ച് നാലുമാസം ഗൾഭിണിയാക്കിയെന്ന കേസിൽ യുവാവ് അറസ്റ്റിൽ

Young man arrested in assault case #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ആദൂർ: (www.kasargodvartha.com) 16 കാരിയെ പീഡിപ്പിച്ച് നാലുമാസം ഗൾഭിണിയാക്കിയെന്ന കേസിൽ യുവാവ് അറസ്റ്റിൽ. ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ മധുവിനെയാണ് ആദൂർ സിഐയുടെ ചുമതല വഹിക്കുന്ന മേൽപറമ്പ് സി ഐ ഉത്തംദാസും സംഘവും അറസ്റ്റ് ചെയ്തത്.
       
Young man arrested in assault case, Kerala, Kasaragod, Adhur, News, Kasaragod, Case, Arrested, Assault, Police Station, Hospital, Man, Pocso, Court.

16കാരിയുമായി മധു പ്രണയം നടിച്ച് അടുപ്പത്തിലാവുകയും പീഡിപ്പിക്കുകയുമായിരുന്നുവെന്നാണ് കേസ്. പിന്നീട് വയറുവേദനയെ തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ച് പരിശോധിപ്പിച്ചപ്പോഴാണ് നാല് മാസം ഗർഭിണിയാണെന്ന് അറിഞ്ഞത്. ശേഷം യുവാവ് പീഡിപ്പിച്ചതായുള്ള വിവരം പെൺകുട്ടി വെളിപ്പെടുത്തുകയായിരുന്നു.

ആശുപത്രി അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് ആദൂർ പൊലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും പോക്സോ വകുപ്പ് പ്രകാരം കേസെടുത്ത് മധുവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇയാളെ ശനിയാഴ്ച ഉച്ചയോടെ കോടതിയിൽ ഹാജരാക്കും.

Keywords: Young man arrested in assault case, Kerala, Kasaragod, Adhur, News, Kasaragod, Case, Arrested, Assault, Police Station, Hospital, Man, Pocso, Court.
< !- START disable copy paste -->

Post a Comment