Join Whatsapp Group. Join now!
Aster MIMS 10/10/2023

Payment for supply workers | ബഫെ സപ്ലൈ തൊഴിൽ രംഗത്ത് തുല്യ വേതനം ഉറപ്പ് വരുത്താനുള്ള തീരുമാനവുമായി അസോസിയേഷൻ; 700 രൂപ എല്ലായിടത്തും പ്രാവർത്തികമാക്കും

Workers Association decision to ensure equal pay in buffet supply employment#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com) ബഫെ സപ്ലൈ തൊഴിൽ രംഗത്ത് തുല്യ വേതനം ഉറപ്പ് വരുത്താനുള്ള തീരുമാനവുമായി വർകേഴ്‌സ് അസോസിയേഷൻ. നിലവിൽ രാവിലെ മുതൽ വൈകീട്ട് പരിപാടി കഴിയുന്നത് വരെ കാസർകോട്ട് 700 രൂപയാണ് ഒരാൾക്ക് വേതനം. രാവിലത്തെ പരിപാടിയാണെങ്കിൽ പരമാവധി വൈകീട്ട് ആറ് മണിവരെയും, ഉച്ചയ്ക്ക് ശേഷമുള്ളവയാണെങ്കിൽ രണ്ട് മണിമുതൽ പരമാവധി രാത്രി 10 മണി വരെയുമുള്ള സമയത്തേക്കുള്ള നിരക്കാണിത്. അതിന് ശേഷമുള്ള ഓരോ മണിക്കൂറിനും 100 രൂപ ഓവർ ടൈം തുക നൽകണം എന്നതാണ് തീരുമാനം. കാറ്ററിംഗ് ടീമുകളിൽ നിന്നടക്കം പലയിടങ്ങളിലും ഇത് പാലിക്കാത്തതിനാൽ ശക്തമായി ഇടപെടാനാണ് സംഘടനാ ഒരുങ്ങുന്നത്.
   
Kasaragod, Kerala, News, Top-Headlines, Work, Committee, Meeting, Workers, Salary, Catering, Workers Association decision to ensure equal pay in buffet supply employment.

പാചകം ചെയ്ത അനുബന്ധ വിഭവങ്ങൾ അടങ്ങുന്ന എല്ലാ ഭക്ഷണവും സമയബന്ധിതമായി വിതരണം ചെയ്യുക, ഒപ്പം ടേബിൾ ശുചിയാക്കുക, ഇതാണ് സപ്ലൈ സർവീസ് ടീമുകൾ ചെയ്യേണ്ട പ്രധാന തൊഴിൽ. എന്നാൽ അതിന് പുറമെ പലയിടങ്ങളിലും ചടങ്ങിന്റെ മാലിന്യങ്ങൾ സംസ്കരണം ചെയ്യുക, മൊത്തം അടിച്ച് വൃത്തിയാക്കുന്നത് ഉൾപെടെയുള്ള ജോലികൾ അടിച്ചേൽപിക്കുന്നുണ്ടെന്നും അതിനുള്ള സംവിധാനം ഒരുക്കേണ്ടത് അതാത് സത്കാര പരിപാടികൾ ആസൂത്രണം ചെയ്യുന്നവരാണെന്നും അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. ഒന്നുകിൽ മാലിന്യസംസ്കരണം കാര്യം മുൻകൂട്ടി അറിയിച്ച് അനുസൃതമായ പ്രത്യേക ചാർജ് നൽകണം, അല്ലാത്ത പക്ഷം അത് തിരസ്കരിക്കാനാണ് തീരുമാനം.

500 പേരുടെ പരിപാടിയാണെങ്കിൽ ചുരുങ്ങിയത് എട്ട് പേരും 1000 പേരുടേതെങ്കിൽ 15 പേരും അതിൽ കൂടുതൽ ഭക്ഷണം ഒരുക്കുന്ന സത്കാരമെങ്കിൽ അതനുസരിച്ചുള്ള സർവീസ് അംഗങ്ങളെ നിശ്ചയിക്കാൻ തയ്യാറാവണമെന്നും അസോസിയേഷൻ അഭിപ്രായപ്പെട്ടു. പരിപാടി ബുക് ചെയ്ത ശേഷം വേതന വിഷയത്തിൽ പിന്മാറുന്ന പ്രവണത ഏറിവരുന്നതായും, അതുമൂലം ഈ മേഖലയിൽ ഉപജീവനം നയിക്കുന്ന സപ്ലൈ ടീമുകൾ നഷ്ടം സഹിക്കേണ്ടി വരുന്ന സാഹചര്യമാണ് പലപ്പോഴും ഉണ്ടാവുന്നതെന്നും ഭാരവാഹികൾ പറഞ്ഞു. അങ്ങനെ പിന്മാറുന്നവരിൽനിന്നും തക്കതായ നഷ്ടപരിഹാരം കൈപ്പറ്റാൻ ആവശ്യമായ ഇടപെടൽ നടത്താനും അസോസിയേഷൻ തീരുമാനിച്ചു.

ജില്ലാ കമിറ്റി യോഗത്തിൽ പ്രസിഡന്റ് ജാസർ പൊവ്വൽ അധ്യക്ഷത വഹിച്ചു. തൻവീർ സന്തോഷ് നഗർ സ്വാഗതം പറഞ്ഞു. ഹനീഫ് തൈവളപ്പ്, സിദ്ദീഖ്, അർശാദ്, നിസാം, നാസർ മേൽപറമ്പ്, ശംസീർ, സഹദ്, നിഹാൽ, രിഫായി, മനാഫ് സംസാരിച്ചു, റഹീം പൊവ്വൽ നന്ദി പറഞ്ഞു.

Keywords: Kasaragod, Kerala, News, Top-Headlines, Work, Committee, Meeting, Workers, Salary, Catering, Workers Association decision to ensure equal pay in buffet supply employment.< !- START disable copy paste -->

Post a Comment