Join Whatsapp Group. Join now!
Aster MIMS 10/10/2023

Woman found dead | ഭർത്താവ് മരണപ്പെട്ട മനോവിഷമത്തിൽ കഴിഞ്ഞുവന്ന വീട്ടമ്മയെ ആസിഡ് അകത്തുചെന്ന് മരിച്ച നിലയിൽ കണ്ടെത്തി

Woman found dead, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
പയ്യന്നൂർ: (www.kasargodvartha.com) ഭർത്താവ് മരിച്ച മനോവിഷമത്തിൽ കഴിഞ്ഞുവന്ന വീട്ടമ്മയെ ആസിഡ് അകത്ത് ചെന്ന് മരിച്ചനിയിൽ കണ്ടെത്തി. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട വീട്ടമ്മയാണ് മരണപ്പെട്ടത്. കുഞ്ഞി മംഗലത്തെ പരേതനായ ടി പി ലക്ഷ്മണന്റെ ഭാര്യ മാത്തിൽ തവിടിശ്ശേരി നോർത്തിലെ മൊട്ടമ്മൽ സീതയാണ് (63) മരിച്ചത്.
                
News, Kerala, Top-Headlines, Payyannur, Obituary, Died, Dead, Police, Woman found dead.

ഇക്കഴിഞ്ഞ ചൊവാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് സീതയെ ആസിഡ് അകത്ത് ചെന്ന് അവശനിലയിൽ കണ്ടെത്തിയത്. ഭർത്താവിന്റെ വേർപാടോടെ ഇവർ കടുത്ത മനോവിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. കണ്ണൂരിലെ ആശുപത്രിയിയിലായിരുന്നു ചികിത്സയിൽ ഉണ്ടായിരുന്നത്.

മക്കൾ: സീന, അജേഷ് (പെരിങ്ങോം സഹകരണ ബാങ്ക്).

സഹോദരങ്ങൾ: പത്മനാഭൻ (റിട. കുഞ്ഞിമംഗലം സഹകരണ ബാങ്ക്), കുഞ്ഞിരാമൻ, ജാനകി (ഇരുവരും എടാട്ട്), പരേതയായ നാരായണി.

പയ്യന്നൂർ പൊലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.

Keywords: News, Kerala, Top-Headlines, Payyannur, Obituary, Died, Dead, Police, Woman found dead.
< !- START disable copy paste -->

Post a Comment