കണ്ണൂര്‍: (www.kasargodvartha.com) ടിടിആര്‍ ചമഞ്ഞ് ഇന്‍ഡ്യന്‍ റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് തൊഴിലന്വേഷകരില്‍ നിന്നും പണം വാങ്ങിയെന്ന പരാതിയില്‍ യുവതി അറസ്റ്റില്‍. ഇരിട്ടി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പെട്ട ബിന്‍ഷ ഐസകിനെയാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയെ കാണാതായതിനെ തുടര്‍ന്ന് ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ അന്വേഷണം തുടരവെയാണ് കണ്ണൂര്‍ ആര്‍പിഎഫിന്റെ പിടിയിലാവുന്നത്.
റെയില്‍വേയില്‍ ജോലിയുണ്ടെന്ന് പറഞ്ഞ് യുവാവിനെ വിവാഹം കഴിച്ചുവെന്ന പരാതിയും ഇവര്‍ക്കെതിരെയുണ്ടെന്ന് പൊലീസ് പറഞ്ഞു. എന്നും രാവിലെ യുവാവ് ബിന്‍ഷയെ റെയില്‍വേ സ്റ്റേഷനില്‍ ജോലിക്കായി കൊണ്ടുവിടും. എന്നാല്‍ കഴിഞ്ഞ രണ്ട് ദിവസമായി ജോലിക്ക് പോയ ബിന്‍ഷയെ കാണാത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു.
ആര്‍പിഎഫ് കണ്ണൂര്‍ ടൗണ്‍ പൊലീസിന് കൈമാറിയ ഇവരെ ചോദ്യം ചെയ്തപ്പോഴാണ് ജോലി വാഗ്ദാനം ചെയ്ത് പലരേയും വഞ്ചിച്ചതായി അറിയുന്നത്. റെയില്‍വേയില്‍ ജോലി തരപ്പെടുത്തി തരാമെന്ന് പറഞ്ഞാണ് പണം വാങ്ങിയത്. മാസങ്ങള്‍ കഴിഞ്ഞും ജോലി ലഭിക്കാതായതോടെ പലരും പരാതി പറഞ്ഞ് രംഗത്തെത്തി. ഇതിനിടെയാണ് യുവതി നാടുവിട്ടത്. കണ്ണൂര്‍ ടൗണ്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരിയാണ് കേസന്വേഷിക്കുന്നത്.
Keywords: Kannur, news, Kerala, Top-Headlines, Job, Crime, arrest, Woman, complaint, Police, Woman arrested for cheating on job offer at Railway.