മഞ്ചേശ്വരം: (www.kasargodvartha.com) പോകറ്റടിക്കിടെ പിടിയിലായ യുവാക്കളെ ചോദ്യം ചെയ്തപ്പോള്‍ പുറത്തുവന്നത് 150 ലേറെ കവര്‍ചകളുടെ വിവരങ്ങള്‍. ലോഡ്ജില്‍ താമസിച്ച് മോഷണം നടത്തുന്നതാണ് ഇവരുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. കോഴിക്കോട് ജില്ലയിലെ പ്രബീഷ് കുമാര്‍(32), ഷിജിത് (46) എന്നിവരാണ് അറസ്റ്റിലായത്.
തലപ്പാടിയില്‍ വെച്ച് ബസിനകത്ത് ചളിയങ്കോട് സ്വദേശിയായ വിജയനെ പോകറ്റടിക്കുന്നതിനിടയിലാണ് പ്രബീഷ് ആദ്യം പിടിയിലായതെന്ന് പൊലീസ് അറിയിച്ചു. കൂടെയുണ്ടായിരുന്ന ഷിജിത് ഓടി രക്ഷപ്പെട്ടു. മഞ്ചേശ്വരം പൊലീസ് നടത്തിയ വ്യാപകമായ തിരച്ചിലില്‍ പിന്നീട് ഷിജിതിനേയും പിടികൂടുകയായിരുന്നു. ഇരുവരേയും വിശദമായി ചോദ്യം ചെയ്തപ്പോഴാണ് 150 ലേറെ കവര്‍ച നടത്തിയതിന്റെ ചുരുളഴിഞ്ഞത്. ഇതില്‍ മിക്കവയിലും ഇവര്‍ പിടിയിലായിട്ടില്ല. പിടിക്കപ്പെട്ട കേസുകളും നിരവധിയാണ്.
പ്രബീഷിനെതിരെ ബാലുശേരി, കല്‍പറ്റ, പെരുവണ്ണാമുഴി പൊലീസ് സ്റ്റേഷനുകളിലായി എട്ട് കേസുകള്‍ നിലവിലുണ്ട്. ഷിജിതിനെതിരെ കാസര്‍കോട്, കുമ്പള സ്റ്റേഷന്‍ പരിധിയില്‍ നടന്ന കവര്‍ചയുമായി ബന്ധപ്പെട്ടും കേസ് നിലവിലുണ്ട്.
'കാഞ്ഞങ്ങാട്ടെ ലോഡ്ജില്‍ താമസിച്ചാണ് ഇവര്‍ കവര്‍ച ആസൂത്രണം ചെയ്തുകൊണ്ടിരുന്നത്. മംഗ്‌ളൂറിലേക്ക് തീവണ്ടിയില്‍ യാത്ര ചെയത് വിവിധ സ്ഥലങ്ങളില്‍ കറങ്ങി പോകറ്റടി നടത്തുകയാണ് ചെയ്തുകൊണ്ടിരുന്നത്. ഓരോ ദിവസവും കിട്ടുന്ന കലക്ഷനുമായി കാഞ്ഞങ്ങാട്ടേക്ക് തന്നെ തിരിച്ചെത്തും. എവിടെയെല്ലാം മോഷണം നടത്തിയിട്ടുണ്ടെന്ന കാര്യത്തില്‍ വിശദമായ അന്വേഷണം പൊലീസ് നടത്തി വരുന്നുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു', പൊലീസ് വ്യക്തമാക്കി.
Keywords: Manjeshwaram, Kasaragod, Kerala, News, Top-Headlines, Youth, Arrested, Pickpocket, Police, Complaint, Arrest, Lodge, Kanhangad, Mangalore, Theft, Kozhikode, Bus, Remand, When youths questioned by Police, details of more than 150 robberies came out.< !- START disable copy paste -->
Youths Arested | 'പോകറ്റടിക്കിടെ പിടിയിലായ യുവാക്കളെ ചോദ്യം ചെയ്തപ്പോള്‍ പുറത്തുവന്നത് 150 ലേറെ കവര്‍ചകളുടെ വിവരങ്ങള്‍; ലോഡ്ജില്‍ താമസിച്ച് മോഷണം നടത്തുന്നത് ഇവരുടെ രീതി'
When youths questioned by Police, details of more than 150 robberies came out#കേരളവാർത്തകൾ
#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ