Join Whatsapp Group. Join now!
Aster MIMS 10/10/2023

Varisu Poster Released | പിറന്നാള്‍ സമ്മാനം; വിജയിയുടെ 'വാരിസ്' ഫസ്റ്റ്ലുക് പോസ്റ്റര്‍ പുറത്ത്

Vijay's 'Varisu', first look poster out #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍

ചെന്നൈ: (www.kasargodvartha.com) വിജയ് നായകനാകുന്ന 'വാരിസ്' എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക് പോസ്റ്റര്‍ പുറത്തിറക്കി. 'ദളപതി 66' (Thalapathy 66) എന്ന് വര്‍കിങ് ടൈറ്റില്‍ നല്‍കിയിരുന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക് ചൊവ്വാഴ്ചയാണ് പുറത്തുവിട്ടത്. താരത്തിന്റെ ജന്മദിനത്തിന് തലേദിവസമാണ് പോസ്റ്റര്‍ പുറത്തുവിട്ടതെന്നും യാദൃശ്ചികമായി.

വംശി പൈടിപ്പള്ളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബോസ് തിരികെ വരുന്നു എന്ന ടാഗ്‌ലൈനും ഒപ്പമുണ്ട്. രശ്മിക മന്ദാനയാണ് നായിക. ശ്രീ വെങ്കടേശ്വര ക്രീയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവാണ് നിര്‍മാണം.

Chennai, news, National, Top-Headlines, Cinema, Entertainment, Vijay's 'Varisu', first look poster out.

വിജയ്ക്കൊപ്പം പ്രകാശ് രാജും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പ്രഭു, ജയ സുധ, സംഗീത, സംയുക്ത, ഷാം, ശരത്കുമാര്‍, ഖുശ്ബു, ശ്രീകാന്ത്, സംഗീത കൃഷ്, യോഗി ബാബു എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. തമനാണ് സംഗീതം.

Keywords: Chennai, news, National, Top-Headlines, Cinema, Entertainment, Vijay's 'Varisu', first look poster out.

Post a Comment