Join Whatsapp Group. Join now!
Aster MIMS 10/10/2023

Vigilance raid | സംസ്ഥാനത്ത് വിദ്യാഭ്യാസ ഓഫീസുകളിലെ ക്രമക്കേട് കണ്ടെത്താൻ വിജിലൻസിൻ്റെ വ്യാപക റെയിഡ്; പരിശോധന മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ അധ്യാപകൻ നടത്തിയ പ്രതിഷേധത്തിന് പിന്നാലെ; ഓപറേഷൻ ജ്യോതിയിൽ അന്വേഷണം ഡയറക്ടറേറ്റ് മുതൽ താഴെയുള്ള ഓഫീസുകൾ വരെ

Vigilance raid to detect irregularities in education offices #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com) മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ അധ്യാപകൻ നടത്തിയ പ്രതിഷേധത്തിന് പിന്നാലെ സംസ്ഥാനത്ത് വിദ്യാഭ്യാസ ഓഫീസുകളിലെ ക്രമക്കേട് കണ്ടെത്താൻ വിജിലൻസിൻ്റെ വ്യാപക റെയിഡ്. ഓപറേഷൻ ജ്യോതിയെന്ന പേരിട്ട് നടത്തിയ അന്വേഷണം ഡയറക്ടറേറ്റ് മുതൽ താഴെയുള്ള ഓഫീസുകൾ വരെ നീണ്ടു. റെയിഡിൻ്റെ ഭാഗമായി കാസർകോട് ജില്ലയിൽ കാഞ്ഞങ്ങാട്, കാസർകോട് വിദ്യാഭ്യാസ ജില്ലാ ഓഫീസുകളിൽ റെയിഡ് നടത്തി.
                   
News, Kerala, Kasaragod, Top-Headlines, Vigilance-Raid, Raid, Education, Minister, Teacher, Suspension, Education offices, Vigilance raid to detect irregularities in education offices.News, Kerala, Kasaragod, Top-Headlines, Vigilance-Raid, Raid, Education, Minister, Teacher, Suspension, Education offices, Vigilance raid to detect irregularities in education offices.
                                
കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ല ഓഫീസിൽ വിജിലൻസ് ഡിവൈഎസ്പി കെ വി വേണുഗോപാലിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. കാസർകോട് വിദ്യാഭ്യസ ജില്ലാ ഓഫീസിൽ കണ്ണൂർ ജില്ലയിലെ വിജിലൻസ് ഇൻസ്പെക്ടർ സുനിൽകുമാറിൻ്റെ നേതൃത്വത്തിലും റെയിഡ് നടന്നു.

സ്വർണ കടത്തുമായി ബന്ധപ്പെട്ട് സ്വപ്നയുടെ വെളിപ്പെടുത്തലിനെ തുടർന്ന് കണ്ണൂരിൽ നിന്നും പുറപ്പെട്ട ഇൻഡിഗോ വിമാനത്തിൽ നടന്ന പ്രതിഷേധ പ്രകടനവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ അധ്യാപകനെ സസ്പെൻഡ് ചെയ്തിരുന്നു. ഇദ്ദേഹം ക്രമപ്രകാരമല്ല അധ്യാപക ജോലി സ്വീകരിച്ചതെന്ന് പരാതി ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇദ്ദേഹത്തെ അധ്യാപക ജോലിയിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു. ഇദ്ദേഹത്തെ ജോലിയിൽ നിന്നും പുറത്താക്കാനുള്ള നീക്കവും ഉണ്ടെന്നാണ് സൂചന.

ഓപറേഷൻ ജ്യോതി എന്ന പേരിൽ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ ഓഫീസിലും അതിനു കീഴിലുള്ള എഇഒ, ഡിഇഒ ഓഫീസുകളിലുമാണ് മിന്നൽ റെയിഡ് നടന്നത്. അധ്യാപക- അനധ്യാപക നിയമ നങ്ങളിൽ അഴിമതിയും ക്രമക്കേടും നടക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വെള്ളിയാഴ്ച രാവിലെ 11 മണിയോടെ റെയ്ഡ് നടത്തിയത്.

എയ്ഡഡ് അധ്യാപക നിയമനം, നിയമനം ക്രമവത്കരിക്കൽ, മാനജ്മെന്റിന് ലഭിക്കുന്ന ഗ്രാൻഡുകൾ പാസാക്കി നൽകൽ, പുതിയ തസ്തിക സൃഷ്ടിക്കൽ എന്നിവയ്ക്ക് വിദ്യാഭ്യസ വകുപ്പിലെ ചില ഉദ്യോഗസ്ഥർ വൻ തോതിൽ കൈക്കൂലി വാങ്ങുന്നതായും പാരിതോഷികം സ്വീകരിക്കുന്നതായും പരാതി ഉയർന്നിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു മിന്നൽ റെയിഡ്. കാസർകോട്ട് നടന്ന അന്വേഷണത്തിൽ ക്രമവിരുദ്ധമായ കാര്യങ്ങളൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് വിജിലൻസ് ഡിവൈഎസ്പി കാസർകോട് വാർത്തയോട് പറഞ്ഞു.

Keywords: News, Kerala, Kasaragod, Top-Headlines, Vigilance-Raid, Raid, Education, Minister, Teacher, Suspension, Education offices, Vigilance raid to detect irregularities in education offices.
< !- START disable copy paste -->

Post a Comment