city-gold-ad-for-blogger

Salam Challenges CPM | വീഡിയോ വിവാദം; സിപിഎമിനെ വെല്ലുവിളിച്ച് പിഎംഎ സലാം; 'ആരോപണം തെളിയിക്കണം'

കാസർകോട്: (www.kasargodvartha.com) തൃക്കാക്കര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇടത് സ്ഥാനാര്‍ത്ഥി ജോ ജോസഫിനെതിരെ വ്യാജ വീഡിയോ ഇറക്കിയെന്ന സംഭവത്തിൽ പൊലീസ് പിടിയിലായ പ്രതികളിൽ ഒരാൾ ലീഗുകാരനെന്ന സിപിഎം ആരോപണം തെളിയിക്കാന്‍ വെല്ലുവിളിച്ച് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രടറി പിഎംഎ സലാം. കാസർകോട്ട് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
                        
Salam Challenges CPM | വീഡിയോ വിവാദം; സിപിഎമിനെ വെല്ലുവിളിച്ച് പിഎംഎ സലാം; 'ആരോപണം തെളിയിക്കണം'

തെരഞ്ഞെടുപ്പ് ദിവസത്തെ നാടകത്തിൻ്റെ ഭാഗമാണ് വ്യാജവീഡിയോ കേസെന്നും സലാം പറഞ്ഞു. വ്യാജ വീഡിയോ അപ്ലോഡ് ചെയ്ത കേസിൽ അറസ്റ്റിലായ അബ്ദുല്ലത്വീഫ് ലീഗ് പ്രവര്‍ത്തകനല്ലെന്ന് തൃക്കാക്കരയിലെ പ്രാദേശിക നേതൃത്വം തന്നെ വ്യക്തമാക്കിയയ കാര്യം സലാം ചൂണ്ടിക്കാട്ടി. ലത്വീഫിന് ലീഗുമായി ഒരു ബന്ധവുമില്ലെന്നാണ് എംഎല്‍എ ആബിദ് ഹുസൈന്‍ തങ്ങളും വെളിപ്പെടുത്തിയിരുന്നു.

കേസിൽ മലപ്പുറം കോട്ടക്കൽ സ്വദേശി അബ്ദുല്ലത്വീഫാണ് പൊലീസ് പിടിയിലായത്. കൊച്ചി പൊലീസ് പ്രത്യേക സംഘം കോയമ്പത്തൂരിൽ നിന്നാണ് ഇയാളെ പിടികൂടിയത്. വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ അഞ്ചുപേരെയാണ് പൊലീസ് ഇതുവരെയായി പിടികൂടിയിട്ടുള്ളത്. പിന്നാലെ വീഡിയോ അപ്‍ലോഡ് ചെയ്തയാളെയും പൊലീസ് കണ്ടെത്തിയെന്നാണ് പൊലീസ് ഭാഷ്യം.

പോളിംഗ് ദിവസം വ്യാജ വീഡിയോയുമായി ബന്ധപ്പെട്ട അറസ്റ്റും പ്രതി യുഡിഎഫ് പ്രവർത്തകനാണെന്ന ആരോപണവും പൊലീസും സിപിഎമും ചേർന്നുള്ള ഒത്തുകളിയുടെ ഭാഗമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ലീഗ് ജനറൽ സെക്രടറി സിപിഎമിനെ ലീഗ് ബന്ധം തെളിയിക്കാൻ വെല്ലുവിളിച്ചിരിക്കുന്നത്.

Keywords: News, Kerala, Kasaragod, Top-Headlines, Press meet, CPM, Controversy, Election, Police, Arrest, Political Party, Muslim-league, PMA Salam, Video controversy; PMA Salam Challenges CPM.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia