വികസനത്തിന് തങ്ങൾ എതിരല്ലെന്നും അജ്ഞരായ കർഷകരുടെആശങ്കകള്‍ പരിഹരിച്ച ശേഷം മാത്രം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നാല്‍ മതിയെന്നാണ് ഇവർ വ്യക്തമാക്കുന്നത്.ഭൂമി നഷ്ടപ്പെടുന്നവരുടെ നഷ്ട പരിഹാരം സംബന്ധിച്ച് കൃത്യമായ ഒരു വ്യവസ്ഥയുമില്ലെന്ന് കമിറ്റി ആരോപിച്ചു. പ്രശ്നം പരിഹരിക്കാതെ തങ്ങളുടെ കൃഷി സ്ഥലത്ത് നിർമാണവുമായി മുന്നോട്ട് പോവുകയാണങ്കിൽ പദ്ധതി തടയുമെന്ന് കർഷക രക്ഷാസമിതി മുന്നറിയിപ്പ് നൽകി. ചില കർഷകരെ കബളിപ്പിച്ചും ഭൂമി വിലയിൽ പ്രലോഭനങ്ങൾ നൽകിയും എട്ട് ടവറുകൾ നിർമിച്ച് ലൈൻ വലിച്ചുതുടങ്ങിയിട്ടുണ്ട്. ഇനി 120 ടവറുകൾ നിർമിക്കേണ്ടതുണ്ട്.
കാസര്‍കോട് ജില്ലയില്‍ 43 കിലോമീറ്റര്‍ ദൂരത്തിലാണ് ഉഡുപി - കരിന്തളം 400 കെവി വൈദ്യുത ലൈന്‍ കടന്ന് പോകുന്നത്. 46 മീറ്റര്‍ വീതിയിലാണ് ഈ ഹൈപവർ ലൈൻ വലിക്കുന്നത്. 600 ഏകറോളം കൃഷി ഭൂമി ഇതിലൂടെ ഏറ്റെടുക്കാനാണ് തീരുമാനം. കോവിഡിനെ തുടർന്നുണ്ടായ ലോക്ഡൗൺ കാലത്ത് ആരംഭിച്ച നിർമാണത്തിൽ വീട്ടുകാരുടെ അനുമതിയില്ലാതെയാണ് തെങ്ങിനും കവുങ്ങിനും റബറിനും ചുവപ്പും മഞ്ഞയും മാർക് ചെയ്തുവന്നത്.
റബർ മരത്തിനൊന്നിന് 3500 രൂപ വിലയിട്ടാണ് മുറിച്ചുമാറ്റിയത്. ലൈൻ കടന്നു പോകുന്ന വഴികളിലെ സ്ഥലങ്ങൾക്ക് തോന്നിയ വിലയാണ് അധികൃതർ നഷ്ടപരിഹാരമായി കണക്കാക്കുന്നത്. ഇത് അംഗീകരിക്കാൻ കഴിയില്ല. ലൈൻ കടന്നുപോകുന്ന പാതയിൽ ഏഴ് മീറ്റർ ബഫർ സോൺ ഉൾപെടെയുള്ള ഇടനാഴിക്ക് മാർകക്കറ്റ് വില നൽകണമെന്നും കൊച്ചി-ഇടമൺ മാതൃകയിൽ സാമ്പത്തിക പാകേജ് പ്രഖ്യാപിക്കണമെന്നും കർഷക രക്ഷാസമിതി ആവശ്യപ്പെട്ടു.
വാർത്താസമ്മേളനത്തിൽ ചെയർമാൻ ഷിനോജ് ചാക്കോ, കൺവീനർ കെ നാരായണൻകുട്ടി, ട്രഷറർ സത്യനാഥൻ എം അട്ടേങ്ങാനം, സി എച് പത്മനാഭൻ മാസ്റ്റർ എന്നിവർ പങ്കെടുത്തു.
Keywords: News, Kerala, Kasaragod, Top-Headlines, Collectorate, March, Udupi, March, Press meet, Video, Conference, UKTL 400 KV Power Project: March to Collectorate on Friday.
< !- START disable copy paste -->