Join Whatsapp Group. Join now!
Aster MIMS 10/10/2023

Midday Break | യുഎഇയില്‍ ഉച്ചവിശ്രമം ജൂണ്‍ 15 മുതല്‍ ആരംഭിക്കും; സെപ്തംബര്‍ 15 വരെ തുടരും, നിയമലംഘകര്‍ക്ക് വന്‍ പിഴ

UAE: Three month midday break rule to start from June 15 #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ

അബൂദബി: (www.kasargodvartha.com) യുഎഇയിലെ തുറന്ന സ്ഥലങ്ങളില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് മൂന്നു മാസത്തെ ഉച്ചവിശ്രമം 15 മുതല്‍ ആരംഭിക്കും. സെപ്റ്റംബര്‍ 15 വരെ തുടരും. ഉച്ചയ്ക്ക് 12.30 മണി മുതല്‍ വൈകിട്ട് മൂന്ന് മണി വരെയാണ് തൊഴിലാളികള്‍ക്ക് സ്വദേശിവല്‍ക്കരണ, മാനവവിഭവ ശേഷി മന്ത്രാലയം ഉച്ചവിശ്രമം അനുവദിച്ചത്.

അതേസമയം, നിയമം ലംഘിച്ച് തൊഴിലാളികളെ പണിയെടുപ്പിക്കുന്ന കംപനികള്‍ക്ക് കനത്ത പിഴ ചുമത്തും. ഉച്ചവിശ്രമം ലംഘിക്കുന്ന സ്ഥാപനങ്ങളില്‍ നിന്ന് ഓരോ തൊഴിലാളിക്കും 5,000 ദിര്‍ഹം അഡ്മിനിസ്‌ട്രേറ്റീവ് പിഴ ചുമത്തും. ഉച്ചവിശ്രമം ലംഘിച്ച് ഒന്നിലേറെ തൊഴിലാളികള്‍ ജോലി ചെയ്യുന്നതായി കണ്ടെത്തിയാല്‍, പരമാവധി 50,000 ദിര്‍ഹം പിഴ ചുമത്താം.

Abudhabi, news, Gulf, World, Top-Headlines, Fine, Midday break, Rule, UAE: Three month midday break rule to start from June 15.

തുറന്ന സ്ഥലങ്ങളില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് സുരക്ഷിതമായ തൊഴില്‍ അന്തരീക്ഷം ഉറപ്പാക്കുന്നതിനും വേനല്‍ക്കാലത്ത് ഉയര്‍ന്ന താപനിലയില്‍ നിന്ന് അവരെ സംരക്ഷിക്കുന്നതിനുമാണ് ഉച്ചവിശ്രമം അനുവദിക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ ഈ നിയമം നടപ്പാക്കിയപ്പോള്‍ തൊഴിലാളികളുടെ ക്ഷീണം, സൂര്യതാപം എന്നിവയുമായി ബന്ധപ്പെട്ട കേസുകള്‍ ഗണ്യമായി കുറഞ്ഞതായി ആരോഗ്യമന്ത്രാലയത്തിലെ ഇന്‍സ്‌പെക്ഷന്‍ അഫയേഴ്സ് ആക്ടിങ് അസി. അന്‍ഡര്‍ സെക്രടറി മൊഹ്സെന്‍ അല്‍ നാസി വ്യക്തമാക്കി.

Keywords: Abudhabi, news, Gulf, World, Top-Headlines, Fine, Midday break, Rule, UAE: Three month midday break rule to start from June 15.

Post a Comment