Join Whatsapp Group. Join now!
Aster MIMS 10/10/2023

Fuel Prices | യുഎഇയില്‍ 2022 ജൂണ്‍ മാസത്തേക്കുള്ള പെട്രോള്‍, ഡീസല്‍ വില പ്രഖ്യാപിച്ചു

UAE petrol, diesel prices to increase in June #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ

അബൂദബി: (www.kasargodvartha.com) യുഎഇയില്‍ 2022 ജൂണ്‍ മാസത്തേക്കുള്ള പെട്രോള്‍, ഡീസല്‍ വില പ്രഖ്യാപിച്ചു. രാജ്യത്തെ ഫ്യുവല്‍ പ്രൈസിങ് കമിറ്റി കഴിഞ്ഞ ദിവസം രാത്രി പുറത്തിറക്കിയ അറിയിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സൂപര്‍ 98 പെട്രോളിന്റെ വില 3.66 ദിര്‍ഹത്തില്‍ നിന്ന് 4.15 ദിര്‍ഹമാക്കി വര്‍ധിപ്പിച്ചു.

കഴിഞ്ഞ മാസം 3.55 ദിര്‍ഹമായിരുന്ന സ്‌പെഷ്യല്‍ 95 പെട്രോളിന് ജൂണ്‍ മാസത്തില്‍ 4.03 ദിര്‍ഹമായിരിക്കും വില. ഇ-പ്ലസ് പെട്രോളിന് 3.96 ദിര്‍ഹമായിരിക്കും ഈ മാസത്തെ വില. മെയ് മാസത്തില്‍ ഇത് 3.48 ദിര്‍ഹമായിരുന്നു. ഡീസല്‍ വിലയിലും വര്‍ധനവുണ്ടായിട്ടുണ്ട്. മെയ് മാസത്തില്‍ 4.08 ദിര്‍ഹമായിരുന്ന ഡീസല്‍ വില 4.14 ദിര്‍ഹമായാണ് വര്‍ധിച്ചിരിക്കുന്നത്.

Abudhabi, News, Gulf, World, Top-Headlines, UAE, Petrol, Price, Business, UAE petrol, diesel prices to increase in June.

Keywords: Abudhabi, News, Gulf, World, Top-Headlines, UAE, Petrol, Price, Business, UAE petrol, diesel prices to increase in June.

Post a Comment