Join Whatsapp Group. Join now!
Aster MIMS 10/10/2023

Fake Messages | യുഎഇയില്‍ പൊലീസിന്റെയും സര്‍കാരിന്റെയും മുദ്രകളോടെ എത്തുന്ന വ്യാജ സന്ദേശങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി അധികൃതര്‍

UAE: Authorities warn of fake messages with police, government logos #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ

അബൂദബി: (www.kasargodvartha.com) പൊലീസിന്റെയും സര്‍കാരിന്റെയും മുദ്രകളോടെ എത്തുന്ന വ്യാജ സന്ദേശങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി യുഎഇ ആഭ്യന്തര മന്ത്രാലയം. സംശയാസ്പദമായ ഇത്തരം സന്ദേശങ്ങള്‍ക്കൊപ്പം പ്രത്യേക ലിങ്കോ, വണ്‍ ടൈം പാസ്വേഡ് (OTP) ഉണ്ടായിരിക്കും. ഇത്തരം സന്ദേശങ്ങള്‍ തുറക്കുകയോ ഒടിപി നല്‍കുകയോ ചെയ്യാന്‍ പാടില്ലെന്നും അധികൃതര്‍ അറിയിച്ചു.

സന്ദേശം ഒരു സര്‍കാര്‍ സ്ഥാപനത്തില്‍ നിന്നുള്ളതാണെന്ന് സ്വീകര്‍ത്താവിനെ വിശ്വസിപ്പിച്ച് ഇരകളെ കബളിപ്പിക്കാനാണ് ഡിജിറ്റല്‍ തട്ടിപ്പുകാര്‍ ശ്രമിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. ജനങ്ങളെ വിശ്വാസത്തിലെടുക്കാനായാണ് സര്‍കാര്‍ മുദ്രകള്‍ തട്ടിപ്പുകാര്‍ ദുരുപയോഗം ചെയ്യുന്നത്.

Abudhabi, UAE.news, Gulf, World, Top-Headlines, fake, Fraud, Police, Government, Logo, UAE: Authorities warn of fake messages with police, government logos

ഏത് സന്ദേശമായാലും തുറക്കുന്നതിന് മുന്‍പു വ്യാജമല്ലെന്ന് ഉറപ്പുവരുത്തണം. ചതിയില്‍ അകപ്പെട്ടാല്‍ എത്രയും വേഗം പൊലീസില്‍ പരാതിപ്പെടണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു.

Keywords: Abudhabi, UAE.news, Gulf, World, Top-Headlines, fake, Fraud, Police, Government, Logo, UAE: Authorities warn of fake messages with police, government logos.

Post a Comment