Two arrested | 'എയർഗണുമായി കവർച ലക്ഷ്യമിട്ട് കാറിൽ കറങ്ങിയ നിരവധി കേസുകളിലെ പ്രതികളായ 2 യുവാക്കൾ അറസ്റ്റിൽ'
Jun 25, 2022, 18:17 IST
ബദിയഡുക്ക: (www.kasargodvartha.com) എയർഗണുമായി കവർച ലക്ഷ്യമിട്ട് കാറിൽ കറങ്ങുകയായിരുന്ന വധശ്രമമടക്കം നിരവധി കേസുകളിൽ പ്രതികളായ രണ്ടുയുവാക്കൾ അറസ്റ്റിലായതായി പൊലീസ് അറിയിച്ചു. ബദിയടുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ ഉടുമ്പ് നൗശാദ് (25), കത്തി നൗശാദ് (24) എന്നിവരെയാണ് ബദിയഡുക്ക പൊലീസ് ഇൻസ്പെക്ടർ അശ്വതിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റുചെയ്തത്.
രാത്രികാല പരിശോധന നടത്തുകയായിരുന്ന പൊലീസ് സംഘത്തിന് മുന്നിലാണ് യുവാക്കൾ പെട്ടത്. പൊലീസിനെ കണ്ട് ഇരുവരും കാർ നിർത്തി ഓടി രക്ഷപ്പെടാൻ ശ്രമിച്ചുവെങ്കിലും വിജയിച്ചില്ലെന്ന് അധികൃതർ പറഞ്ഞു.
ഉടുമ്പ് നൗശാദിനെതിരെ വധശ്രമടക്കം നിരവധി കേസുകളും വാറന്റുകളും നിലവിലുള്ളതായി പൊലീസ് വ്യക്തമാക്കി. കത്തി നൗശാദിനെതിരെയും കേസുകളുണ്ട്. കത്തി കാട്ടി ഭീഷണിപ്പെടുത്തി പണം തട്ടിയതിന് ഇയാൾക്കെതിരെ കേസുണ്ടെന്നും പൊലീസ് പറഞ്ഞു.
Keywords: Badiyadukka, Kasaragod, Kerala, News, Top-Headlines, Arrested, Robbery, Case,Accuse, Murder-attempt, Police, Investigation, Cash, Two arrested with airgun. < !- START disable copy paste -->