city-gold-ad-for-blogger
Aster MIMS 10/10/2023

Criticism over tree replant | സുഗതകുമാരി നട്ട മാവ് ജെസിബിയും ക്രെയ്നുമൊക്കെയായി മാറ്റിനട്ടത് കപട പരിസ്ഥിതി സ്നേഹമോ? സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം

കാസര്‍കോട്: (www.kasargodvartha.com) ദേശീയപാത വികസനത്തിന്റെ ഭാഗമായി മുറിച്ചുമാറ്റേണ്ടിയിരുന്ന കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം കവിയത്രി സുഗതകുമാരി നട്ട 'പയസ്വിനി' എന്ന മാവ് അതേപടി നിലനിർത്തുന്നതിന് വേണ്ടി അട്കത്ബയൽ ഗവ. സ്‌കൂള്‍ പരിസരത്തേക്ക് മാറ്റി നട്ട സംഭവം വലിയ ശ്രദ്ധയാണ് നേടിയത്. മാധ്യമങ്ങളിലടക്കം ഇത് വലിയ വാർത്താപ്രധാന്യം നേടി. പരിസ്ഥിതി സ്നേഹികൾ ഈ സംഭവം ആഘോഷിക്കുമ്പോൾ മറുവശത്ത് ഇതിനെ കപട പരിസ്ഥി സ്നേഹം എന്ന് വിളിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ ചർച നടക്കുകയാണ്. നിരവധി പേരാണ് അഭിപ്രായങ്ങളുമായി രംഗത്തുവന്നിരിക്കുന്നത്.
  
Criticism over tree replant | സുഗതകുമാരി നട്ട മാവ് ജെസിബിയും ക്രെയ്നുമൊക്കെയായി മാറ്റിനട്ടത് കപട പരിസ്ഥിതി സ്നേഹമോ? സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം

ജെസിബി കൊണ്ട് നാല് ഭാഗത്തു നിന്നും മണ്ണ് നീക്കം ചെയ്ത് ക്രെയ്ന്‍ കൊണ്ട് പൊക്കിയെടുത്താണ് മരം മാറ്റിനട്ടത്. ക്രെയിനിൽ നിന്ന് പുറന്തള്ളിയ മാലിന്യങ്ങൾ അടക്കം ചൂണ്ടിക്കാട്ടി സാമൂഹ്യ മാധ്യമങ്ങളിൽ ഈ പരിസ്ഥിതി സ്നേഹത്തെ ചിലർ ചോദ്യം ചെയ്യുന്നു. 'ഈ പ്രവൃത്തിക്ക് വേണ്ടി ചിലവായ മനുഷ്യാധ്വാനം, ക്രെയിനിൽ ഉപയോഗിച്ച ഇന്ധനം, ക്രെയിനിൽ നിന്ന് പുറന്തള്ളിയ മാലിന്യങ്ങൾ, ഈ മരം മറ്റൊരിടത്തേക്ക് എടുത്ത് കൊണ്ടുപോകുന്നതിനും അവിടെ സ്ഥാപിക്കുന്നതിനും ആവശ്യമായി വരുന്ന മനുഷ്യാധ്വാനം, ഇന്ധനം, അതേ തുടർന്നുണ്ടാകുന്ന മാലിന്യം എന്നിവയുടെ ആകെ തുകയായി ലഭിക്കുന്ന പാരിസ്ഥിതിക ചിലവിലും അധികം ഈ മാവ് അതിന്റെ ജീവിതകാലത്ത് തിരിച്ച് നൽകും എന്ന് കരുതുന്ന പരിസ്ഥിതി വാദികൾ ഉണ്ടോ? ഉണ്ടെങ്കിൽ ഒന്നിവിടം വരെ വരുമോ?', സന്ദീപ് ബാലസുധ എന്ന ഉപയോക്താവ് വിമർശിക്കുന്നത് ഇങ്ങനെയാണ്.

പരിസ്ഥിതി സ്നേഹികൾ ഏറ്റവും കൂടുതൽ വിമർശിക്കുന്ന ജെസിബി തന്നെ ഇതിന് വേണ്ടി വന്നുവെന്ന വൈരുധ്യവും ഒരു വിഭാഗം ചൂണ്ടിക്കാട്ടി. പൊതുവായ ജനക്ഷേമത്തിനുള്ള പദ്ധതികളെ തുരങ്കംവയ്ക്കാനുള്ള ശ്രമങ്ങളാണ് ഇത്തരം ചിലയാളുകളിൽ നിന്നുണ്ടാവുന്നതെന്ന് ചിലർ കുറിച്ചപ്പോൾ 'ചുമ്മാ വായിൽ കൊള്ളാത്ത വാചകം അടി, കാറിൽ യാത്ര, പാറ വച്ച് വീട്, കുപ്പിവെള്ളം ഉപയോഗിക്കുക.. അങ്ങനെ വൈരുധ്യങ്ങളാണ് പലർക്കുമെന്ന് മറ്റുചിലർ വിമർശിച്ചു. ഈ മരത്തിന് വേണ്ടി വാദിച്ചവരിൽ എത്ര പേർ സ്വന്തം കൈകൊണ്ട് മരത്തൈകൾ നട്ട് അതിനെ പരിപാലിക്കുന്നുവെന്ന വിമർശനവും ഉയരുന്നുണ്ട്.

ദേശീയപാത വികസനത്തിനായി അനേകായിരം മരങ്ങളാണ് ഇവിടങ്ങളിൽ മാത്രം മുറിച്ചുമാറ്റിയത്. പരിസ്ഥിതിക്ക് വൻ ദോഷം ചെയ്യുന്ന ഇത്തരം പ്രവൃത്തികൾ ഉണ്ടായപ്പോൾ ഇതിനെ ചോദ്യം ചെയ്യാനും അതിന് പകരം മരങ്ങൾ വച്ചുപിടിപ്പിക്കാനും എത്ര പേർ രംഗത്തുവന്നുവെന്ന ചോദ്യം ചിലർ ചോദിക്കുന്നു. നമുക്ക് വേണ്ടത് തീവ്ര പരിസ്ഥിതിവാദമല്ല. ശാസ്ത്രീയ പരിസ്ഥിതിവീക്ഷണമാണെന്നും അഭിപ്രായപ്പെടുന്നവരുണ്ട്.

അതേസമയം ഇതിനെ പോസിറ്റീവ് ആയി കാണണമെന്ന് വിമർശകരോട് ചിലർ പറയുന്നു. 'ഈ മാവിന് ഒരു വൈകാരിക മൂല്യം കാണുന്നതില്‍ തെറ്റില്ലെന്ന് തോന്നുന്നു. പരിസ്ഥിതി സ്നേഹവും, പരിസ്ഥിതി സ്നേഹ ഉടായിപ്പും, വൈകാരികതയും ഒക്കെ വേറെ വേറെ തന്നെ കാണേണ്ട വിഷയങ്ങളായി എടുക്കാം. ഇത്രക്ക് വലിയ തെറ്റാണോ ആ കുരുന്നുകൾ ചെയ്‌തത്‌', എന്ന് ഒരു ഉപയോക്താവ് കുറിച്ചു. വിഡ്ഢിത്തം ആണെങ്കിലും പ്രത്യക്ഷത്തിൽ ആർക്കും ദോഷമില്ലാത്തത് കൊണ്ട് അവരുടെ ആ മരത്തോടുള്ള ഇഷ്ടം നടക്കട്ടേയെന്നായിരുന്നു മറ്റൊരു അഭിപ്രായം.

Keywords:  Kasaragod, Kerala, News, Top-Headlines, JCB, Social-Media, Comments, National Highway, Environment, Tree planted by Sugathakumari shifted to school compound; Discussion on social media.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL