മഞ്ചേശ്വരം: (www.kasargodvartha.com) കാറില്‍ കടത്തുകയായിരുന്ന ഒരു ലക്ഷം രൂപയിലേറെ വിലവരുന്ന പാന്‍ മസാലയുമായി കണ്ണൂർ സ്വദേശി മഞ്ചേശ്വരത്ത് അറസ്റ്റിലായി. കൂത്തുപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ നിജാസ് കെ പി (29) ആണ് അറസ്റ്റിലായത്.
കര്‍ണാടകയില്‍ നിന്ന് കെഎല്‍ 58 ഡബ്ള്യു 4220 നമ്പര്‍ സ്വിഫ്റ്റ് കാറില്‍ കടത്തുകയായിരുന്ന പാന്‍മസാലയാണ് വാഹനപരിശോധനക്കിടെ മഞ്ചേശ്വരം ഇന്‍സ്‌പെക്ടര്‍ സന്തോഷ് കുമാറും സംഘവും പിടികൂടിയത്.
3000 പാകറ്റ് പാന്‍മസാലയാണ് പിടികൂടിയത്. കാറിന്റെ ഡികിയിലും മറ്റുമാണ് പാന്‍മസാല ഒളിപ്പിച്ചുകടത്തിയത്.
Keywords: Tobacco products seized; one arrested, Kerala, Kasaragod, News, Top-Headlines, Karnataka, Seized, Police Station, Arrested, Car, Manjeshwaram, Kannur.