Join Whatsapp Group. Join now!
Aster MIMS 10/10/2023

Malik Deenar Uroos | തളങ്കര മാലിക് ദീനാര്‍ (റ) ഉറൂസ് ഡിസംബർ 15 മുതൽ ജനുവരി 15 വരെ; ആത്മീയ വിരുന്നൊരുക്കുന്ന നാളുകൾക്കായി നാടൊരുങ്ങുന്നു

Thalangara Malik Deenar Uroos from December 15 to January 15 #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തളങ്കര: (www.kasargodvartha.com) കേരളത്തിൽ ഇസ്ലാം വന്നണഞ്ഞ കാലത്തിന്റെ അടയാളങ്ങളിലൊന്നായ തളങ്കര മാലിക് ദീനാർ വലിയ ജുമാ മസ്ജിദിലെ മാലിക് ദീനാര്‍ (റ) ഉറൂസിന്റെ തീയതി നിശ്ചയിച്ചു. 2022 ഡിസംബർ 15 മുതൽ 2023 ജനുവരി 15 വരെ ഉറൂസ് നടക്കുമെന്ന്ഓഫീസ് അധികൃതർ കാസർകോട് വാർത്തയോട് പറഞ്ഞു. വിവിധ ദേശങ്ങളിൽ നിന്ന് ജാതിമത ഭേദമന്യേ പതിനായിരക്കണക്കിന് പേരാണ് ഉറൂസ് ദിനങ്ങളിൽ ഇവിടെ സന്ദർശനത്തിനെത്താറുള്ളത്.
      
Thalangara Malik Deenar Uroos from December 15 to January 15, Kerala, Kasaragod, Thalangara, News, Top-Headlines, Masjid.

ഇസ്‌ലാമിക പ്രബോധനവുമായി അറേബ്യന്‍ മണ്ണില്‍ നിന്നും പായക്കപ്പലിലെത്തിയ മാലിക് ദിനാറും അനുയായികളും കേരളത്തിലും ദക്ഷിണ കർണാടകയിലുമായി സ്ഥാപിച്ച 10ഓളം പള്ളികളിലൊന്നാണ് തളങ്കരയിലേത്. ഇൻഡ്യയിലെ ആദ്യ മുസ്ലിം പള്ളിയായി കരുതപ്പെടുന്ന കൊടുങ്ങല്ലൂരിലെ ചേരമാൻ മസ്ജിദാണ് മാലിക് ഇബ്നു ദീനാർ പണിത പ്രഥമ പള്ളി. എട്ടാമത്തെ പള്ളിയാണ് കാസർകോട്ടേതെന്നാണ് കരുതുന്നത്. കേരളത്തിലെ ഏറ്റവും പ്രശസ്തമായ മഖ്ബറകളിലൊന്ന് കൂടിയാണ് ഇവിടെ സ്ഥിതി ചെയ്യുന്നത്.

ഉറൂസിന്റെ ഭാഗമായി മതപ്രഭാഷണമടക്കമുള്ള വിവിധ പരിപാടികൾ നടക്കും. മത പണ്ഡിതന്മാരും പ്രമുഖ വ്യക്തികളും ജന പ്രതിനിധികളും ചടങ്ങില്‍ പങ്കെടുക്കും.

Keywords: Thalangara Malik Deenar Uroos from December 15 to January 15, Kerala, Kasaragod, Thalangara, News, Top-Headlines, Masjid.
< !- START disable copy paste -->

Post a Comment