Join Whatsapp Group. Join now!
Aster MIMS 10/10/2023

Thalipadappu ground | ശാപമോക്ഷം ലഭിക്കാതെ താളിപ്പടുപ്പ്‌ മൈതാനം; മരത്തടികൾ കൊണ്ടിട്ട നിലയിൽ; മാലിന്യങ്ങൾ നിക്ഷേപിക്കുന്നതായുള്ള പരാതികളും വ്യാപകം; വികസനത്തിനായുള്ള അധികൃതരുടെ പ്രഖ്യാപനങ്ങളും ജലരേഖ

Talipaduppu ground neglected by authorities #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
അട്കത്ബയൽ: (www.kasargodvartha.com) ശാപമോക്ഷം ലഭിക്കാതെ താളിപ്പടുപ്പ്‌ മൈതാനം. നിലവിൽ ഇതിന്റെ ഒരുഭാഗത്ത് ദേശീയപാത വികസനത്തിന്റെ ഭാഗമായി മതിൽ നിർമാണം നടന്നുകൊണ്ടിരിക്കെ മറുഭാഗത്ത് പലയിടത്തുനിന്നുമുള്ള മരത്തടികൾ കൊണ്ടിട്ടിരിക്കുകയാണ്. കൂടാതെ മാലിന്യങ്ങൾ നിക്ഷേപിക്കുന്നതായുള്ള പരാതികളും വ്യാപകമാണ്.
                                                 
News, Kerala, Kasaragod, Top-Headlines, Adkathbail, Complaint, National highway, Sports, Government, Talipaduppu ground, Talipaduppu ground neglected by authorities.

താളിപ്പടുപ്പിൽ സംസ്ഥാനത്തെ ആദ്യത്തെ സമ്പൂർണ വനിതാ സ്‌റ്റേഡിയം (പിങ്ക് സ്റ്റേഡിയം) നിർമിക്കുമെന്ന് കായിക മന്ത്രി വി അബ്ദുർ റഹ്‌മാൻ കഴിഞ്ഞ ഒക്ടോബറിൽ സ്ഥലം സന്ദർശിച്ച് പ്രഖ്യാപിച്ചിരുന്നു. എന്നാൽ മൈതാനത്തിന്റെ വികസനവുമായി ബന്ധപ്പെട്ട പല പ്രഖ്യാപനങ്ങളും പോലെ അതും കടലാസിൽ ഒതുങ്ങി. ഇതുവരെ ഒരു പ്രവൃത്തികളും ആരംഭിച്ചിട്ടില്ല.

നിരവധി കായിക പ്രതിഭകളെ സൃഷ്ടിച്ച ഉത്തരകേരളത്തിൽ ആധുനിക സൗകര്യങ്ങളുള്ള മൈതാനമെന്നത് നാട്ടുകാരുടെ സ്വപ്‌നമാണ്. ഭരണകൂടങ്ങള്‍ ഒട്ടേറ പ്രഖ്യാപനങ്ങള്‍ നടത്താറുണ്ടെങ്കിലും ഇതെല്ലാം ജലരേഖയായി മാറാറാണ് പതിവ്. നഗരത്തോട് ചേർന്ന് ദേശീയപാതയ്ക്ക് സമീപത്തായി സ്ഥിതി ചെയ്യുന്നുവെന്ന അനുകൂല ഘടകമുള്ള ഈ മൈതാനിക്ക് ഏറെ വീതിയും നീളവുമുള്ളതിനാല്‍ ആധുനിക സൗകര്യങ്ങളോടെ വികസിപ്പിക്കാന്‍ കഴിയും.

പ്രഭാതത്തിലും വൈകുന്നേരങ്ങളിലും ഇവിടെ സ്ത്രീകൾ അടക്കമുള്ളവർ നടക്കാനും മറ്റുവ്യായാമങ്ങൾക്കുമായി ഇവിടെയെത്താറുണ്ട്. കൂടാതെ നിരവധി പേർ കളിക്കാനും ഉപയോഗിക്കുന്നു. ഇവർക്കെല്ലാം തടസമാവുകയാണ് കൂട്ടിയിട്ടിരിക്കുന്ന മരത്തടികളും വലിച്ചെറിയുന്ന മാലിന്യങ്ങളും. വർഷങ്ങളായി നഗരസഭയുടെ കൈവശം മൈതാനം ഉണ്ടായിരുന്നിട്ടും നവീകരണ പ്രവർത്തനങ്ങളൊന്നും നടന്നതുമില്ല. ദേശീയപാതയോരത്ത്‌ സൗകര്യപ്രദമായ നിലയിൽ ജില്ലയുടെ കായിക മേഖലയിലെ കുതിപ്പിനുതകും വിധം അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്‌റ്റേഡിയം നിര്‍മിക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം.

Keywords: News, Kerala, Kasaragod, Top-Headlines, Adkathbail, Complaint, National highway, Sports, Government, Talipaduppu ground, Talipaduppu ground neglected by authorities.
< !- START disable copy paste -->

Post a Comment