കാസർകോട് വിദ്യാഭ്യാസ ജില്ലയിൽ 58 ഉം കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിൽ 64 മായി 122 സ്‌കൂളുകള്‍ 100 ശതമാനം വിജയം നേടി. ജില്ലയില്‍ പരീക്ഷയെഴുതിയ 455 ആണ്‍കുട്ടികളും 1184 പെണ്‍കുട്ടികളുമായി 1639 വിദ്യാർഥികൾ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി. ഗവണ്‍മെന്റ് സ്‌കൂളുകളില്‍ പരീക്ഷയെഴുതിയ 232 ആണ്‍കുട്ടികളും 625 പെണ്‍കുട്ടികളുമായി 857 പേർ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി.
എയ്ഡഡ് സ്‌കൂളുകളില്‍ പരീക്ഷയെഴുതിയ 190 ആണ്‍കുട്ടികളും 398 പെണ്‍കുട്ടികളുമായി 588 കുട്ടികള്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി. അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ പരീക്ഷയെഴുതിയ 33 ആണ്‍കുട്ടികളും 161 പെണ്‍കുട്ടികളുമായി 194 കുട്ടികള്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി. കാസർകോട് വിദ്യാഭ്യാസ ജില്ലയിൽ 653 പേരും കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിൽ 986 പേരുമാണ് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയത്.
Keywords: News, Kerala, Kasaragod, Top-Headlines, Education, SSLC, Examination, Result, Students, School, Kanhangad, SSLC Result 2022, SSLC result: 99.48 percent pass in Kasargod.
< !- START disable copy paste -->