Join Whatsapp Group. Join now!
Aster MIMS 10/10/2023

Smoking in public | ലോക പുകയില വിരുദ്ധദിനത്തിലും പൊതുസ്ഥലങ്ങളിലുള്ള പുകവലി തുടർന്നു; നിയമങ്ങൾ നോക്കുകുത്തി; ചില്ലറയായി സിഗരറ്റുകൾ സുലഭം; അധികൃതർ ഇടപെടണമെന്ന് ആവശ്യം

Smoking in public places continued on World No Tobacco Day, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com) ലോക പുകയില വിരുദ്ധദിനത്തിലും പൊതുസ്ഥലങ്ങളിലുള്ള പുകവലി തുടരുന്ന കാഴ്ചയാണ് ജില്ലയിലെങ്ങും വിവിധയിടങ്ങളിൽ ദൃശ്യമായത്. പുകയില മൂലമുണ്ടാകുന്ന ദോഷവശങ്ങൾക്കെതിരെ വിവിധ ബോധവത്‌കരണ പരിപാടികൾ തുടരുന്നതിനിടെ തന്നെയാണ് ഇതിനെയൊന്നും ഗൗനിക്കാതെ ഒരുവിഭാഗം തങ്ങളുടെ ശീലം മാറ്റാൻ തയ്യാറാവാത്തത്‍. പുകയിലയുടെ പുകയിൽ, കാൻസറിന് കാരണമാകുന്ന, 70ൽ പരം രാസവസ്തുക്കൾ അടങ്ങിയിരിക്കുന്നുവെന്നാണ് വിദഗ്ധർ പറയുന്നത്. ഇത് മറ്റുള്ളവർ ശ്വസിക്കുമ്പോൾ അവരും രോഗം പേറേണ്ടി വരുന്നു.
                         
News, Kerala, Kasaragod, Top-Headlines, Public Place, Cancer, Health, People, Students, Smoking in public places, World Tobacco Day, Smoking in public places continued on World No Tobacco Day.

പുകയിലയോ, പുകയില ഉൽപന്നങ്ങൾ ആയ സിഗരറ്റ്, ബീഡി, ചുരുട്ട് എന്നിവയോ, പുകയിലപ്പൊടി തുടങ്ങിയവയോ കടകളിൽ ലഭ്യമാണ്. പൊതുസ്ഥലങ്ങളിൽ പുകവലിക്കുന്നത് നിയമം മൂലം നിരോധിച്ചിട്ടുണ്ട്. എന്നാൽ പൊതുസ്ഥലങ്ങളിൽ പുകവലിക്കുന്നതിനുള്ള സൗകര്യങ്ങൾ പലയിടങ്ങളിലും രഹസ്യമായുണ്ടെന്നതാണ് വാസ്തവം. കടകളിൽ സിഗരറ്റുകൾ പാകറ്റ് മാത്രമേ വിൽക്കാവൂ, ചില്ലറയായി വിൽക്കാൻ പാടില്ലെന്നാണ് നിയമം. എന്നാൽ മിക്കയിടങ്ങളിലും ഇത് പാലിക്കപ്പെടാറില്ല. തീ കത്തിക്കുന്നതിന് തീപെട്ടികൾ അടക്കം നൽകുന്നതിനും നിയന്ത്രങ്ങൾ ഉള്ളപ്പോഴാണ് പരസ്യമായി തന്നെ ഇവ ലംഘിക്കപ്പെടുന്നത്.

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിശ്ചിത ചുറ്റളവിലും 18 വയസിന് താഴെയുള്ളവർക്കും ഇവ വിൽക്കാൻ പാടില്ല. വിദ്യാർഥികൾ അടക്കമുള്ള കൗമാരക്കരെ ഇത്തരം ദുഃശീലങ്ങളിൽ നിന്ന് തടയാൻ ലക്ഷ്യമിട്ടാണിത്. എന്നാൽ ലാഭം കൊതിച്ച് ചിലർ ഇതിനോട് കണ്ണടയ്ക്കുന്ന സ്ഥിതിയുമുണ്ട്. വിദ്യാർഥികള്‍ക്കിടയിലും യുവജനങ്ങളിലും വര്‍ധിച്ചുവരുന്ന പുകയില തുടങ്ങിയ ലഹരി ഉപയോഗം രാജ്യ പുരോഗതിയെ തന്നെയാണ് ബാധിക്കുന്നത്. ഒരു സ്റ്റൈല്‍ എന്ന നിലയിലും താരങ്ങളെ അനുകരിച്ചും തമാശയ്ക്കും ആരംഭിക്കുന്ന ലഹരി ഉപയോഗം പുനര്‍വിചിന്തനത്തിന് ഇടകൊടുക്കാത്ത രീതിയില്‍ അപായകരമാകുന്നു. സൗഹൃദ്‌ ബന്ധങ്ങളും ഇതിന് കാരണമാകുന്നു.

ബോധവത്‌കരണം കൊണ്ടുമാത്രം തടയാനാവുന്ന സാമൂഹ്യ വിപത്തല്ല ഇതെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. പൊതുയിടങ്ങളിൽ പുകവലിക്കുന്നവർക്കെതിരെയുള്ള ശിക്ഷാ നടപടികൾ കർശനമാക്കേണ്ടതുണ്ട്. ഇക്കാര്യങ്ങളിൽ നഗരസഭ അധികൃതർ പരിശോധന നടത്തുകയോ പൊലീസ് ഇടപെടുകയോ ചെയ്യുന്നില്ലെന്ന വിമർശനം ഉയരുന്നുണ്ട്. പല കടകളിലും മറ്റും ലൂസായി സിഗരറ്റ് വിൽക്കുന്നുണ്ട്. ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ പരിശോധന കർശനമാക്കി നടപടികൾ കൈകൊള്ളണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്.

Keywords: News, Kerala, Kasaragod, Top-Headlines, Public Place, Cancer, Health, People, Students, Smoking in public places, World Tobacco Day, Smoking in public places continued on World No Tobacco Day.
< !- START disable copy paste -->

Post a Comment