Join Whatsapp Group. Join now!
Aster MIMS 10/10/2023

Arrested | കാസര്‍കോട്ടെ പ്രവാസി സിദ്ദീഖിന്റെ കൊലപാതകം: രണ്ട് പേര്‍ അറസ്റ്റില്‍; പിടിയിലായത് ആശുപത്രിയിലെത്തിച്ച ആളും, രക്ഷപ്പെടാന്‍ സഹായിച്ച പ്രതിയും

Siddique's murder case: Two arrested#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മഞ്ചേശ്വരം: (www.kasargodvartha.com) പ്രവാസിയായ മുഗുവിലെ അബൂബകര്‍ സിദ്ദീഖി(32)നെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് രണ്ട് പ്രതികളെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.
     
Kasaragod, Kerala, News, Top-Headlines, Manjeshwaram, Hospital, Death, Murder, Murder-case, Arrest, Case, Police, Investigation, Car, Siddique's murder case: Two arrested.

മഞ്ചേശ്വരം ഉദ്യാവാറിലെ അബ്ദുല്‍ അസീസ് (37), അബ്ദുര്‍ റഹീം (35) എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റിലായവരില്‍ അബ്ദുല്‍ അസീസ് സിദ്ദീഖിനെ കൊലപ്പെടുത്തി ബന്തിയോട് ഡിഎം ആശുപത്രിയിലെത്തിച്ചതും, റഹീം പ്രതികളെ രക്ഷപ്പെടാന്‍ കൂട്ടുനിന്ന ആളാണെന്നും പൊലീസ് വ്യക്തമാക്കി.

ദുബൈയിലെ ഡോളര്‍ ഇടപാടുമായി ബന്ധപ്പെട്ടുള്ള തര്‍ക്കമാണ് കൊലപാതകത്തിന് ഇടയാക്കിയതെന്ന് പൊലീസ് വ്യക്തമാക്കി.
   
Kasaragod, Kerala, News, Top-Headlines, Manjeshwaram, Hospital, Death, Murder, Murder-case, Arrest, Case, Police, Investigation, Car, Siddique's murder case: Two arrested.
                                                                                അബ്ദുര്‍ റഹീം

Kasaragod, Kerala, News, Top-Headlines, Manjeshwaram, Hospital, Death, Murder, Murder-case, Arrest, Case, Police, Investigation, Car, Siddique's murder case: Two arrested.
                                                                             അബ്ദുല്‍ അസീസ്

സിദ്ദീഖിനെ ഗള്‍ഫില്‍ നിന്ന് വിളിച്ചുവരുത്തിയ ക്വടേഷന്‍ ഏറ്റെടുത്ത അധോലോകസംഘം ക്രൂരമായി മര്‍ദിച്ച ശേഷം കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നുവെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്.

സിദ്ദീഖിന്റെ സഹോദരന്‍ അന്‍വര്‍, ബന്ധു അന്‍സാര്‍ എന്നിവര്‍ തങ്ങളുടെ പക്കലുണ്ടെന്നും, നാട്ടിലെത്തിയാല്‍ മാത്രമേ ഇവരെ വിട്ടയക്കൂവെന്നും സംഘം സിദ്ദീഖിനെ അറിയിക്കുകയായിരുന്നു.

ഇതോടെയാണ് ഞായറാഴ്ച സിദ്ദീഖ് ദുബൈയില്‍ നിന്ന് മംഗ്‌ളൂരു വിമാനത്താവളം വഴി നാട്ടിലെത്തിയത്. സംഘം തക്കംപാര്‍ത്താണ് സിദ്ദീഖിനെ തട്ടിക്കൊണ്ടുപോയത്. പിന്നീട് ഉപ്പള പൈവളിഗെ ബോളംകളയിലെ ഇരുനില വീട്ടിന്റെ മുകള്‍നിലയില്‍ വെച്ചും കുന്നിലെത്തിച്ചും ക്രൂരമായി മര്‍ദിച്ച് ആശുപത്രിയിലെത്തിച്ച് മരണം ഉറപ്പാക്കിയ ശേഷം രക്ഷപെടുകയായിരുന്നു.

സഹോദരനെയും, ബന്ധുവിനെയും ക്രൂരമായി മര്‍ദിച്ച ശേഷം കാറില്‍ പൈവളിഗെയിലെത്തിച്ച് വിട്ടയക്കുകയായിരുന്നു.

കൊലപാതകത്തിന് പിന്നില്‍ 15 അംഗ സംഘമാണെന്ന് അന്വേഷണ സംഘത്തലവന്‍ ഡിവൈഎസ്പി പി ബാലകൃഷ്ണന്‍ നായര്‍ പറഞ്ഞു. കേസില്‍ ഉള്‍പ്പെട്ട കൂടുതല്‍ പ്രതികളെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേനയും വെളിപ്പെടുത്തി.

Keywords: Kasaragod, Kerala, News, Top-Headlines, Manjeshwaram, Hospital, Death, Murder, Murder-case, Arrest, Case, Police, Investigation, Car, Siddique's murder case: Two arrested.
< !- START disable copy paste -->

Post a Comment