Join Whatsapp Group. Join now!
Aster MIMS 10/10/2023

Received food safety award | ഭക്ഷ്യ വകുപ്പിന്റെ ഫൈവ് സ്റ്റാറിനൊപ്പം താരമായി വൈസ്രോയിലെ ആലംപാടിയും

Sharif Alampadi received the five-star rating award for Viceroy, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com) റെസ്റ്റോറൻറ് മേഖലയിൽ ഏറ്റവും വലിയ അംഗീകാരമായി കണക്കാക്കപ്പെടുന്ന കേന്ദ്ര സർകാരിന്റെ ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇൻഡ്യ (FSSAI) യുടെ വിവിധ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി ഭക്ഷണ ശാലകൾക്ക് നൽകുന്ന പഞ്ചനക്ഷത്ര റേറ്റിങ് അംഗീകാരം സ്വീകരിക്കുന്നതിന് 34 വർഷമായി ജോലി ചെയ്തുവരുന്ന ജീവനക്കാരനെ നിയോഗിച്ച കാസർകോട്ടെ വൈസ്രോയ് റെസ്റ്റോറന്റിന്റെ നടപടി ശ്രദ്ധേയമായി. ആലംപാടി എന്ന് എല്ലാവരും സ്നേഹത്തോടെ വിളിക്കുന്ന ശരീഫ് ആലംപാടിയാണ് വൈസ്രോയ് റെസ്റ്റോറന്റിന് വേണ്ടി അധികൃതരിൽ നിന്ന് പുരസ്‌കാരം സ്വീകരിച്ചത്.
                                            
News, Kerala, Kasaragod, Top-Headlines, Food, Hotel, Alampady, Award, Actor, Pinarayi-Vijayan, Minister, Shihab thangal, Sharif Alampadi, Viceroy Hotel, Sharif Alampadi received the five-star rating award for Viceroy.

ലോക ഭക്ഷ്യ വാരാചരണത്തോടനുബന്ധിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ് സംഘടിപ്പിച്ച ചടങ്ങിലായിരുന്നു അവാർഡ് കൈമാറിയത്. വൈസ്രോയി ഗ്രൂപ് ഹെഡ് ഓഫ് ഓപറേഷൻ അർശാന റാശിദിന്റെ നേതൃത്വത്തിൽ നടന്ന മാനജ്‌മെന്റിന്റെയും ജീവനക്കാരുടെ യോഗത്തിലാണ് ആലംപാടിയെ സുപ്രധാനവും അഭിമാനവുമായ ഉത്തരവാദിത്തത്തിന് ഏൽപിച്ചത്. 60 ജീവനക്കാരാണ് ഹോടെൽ സിറ്റി ടവറിലും വൈസ്രോയിലുമായുള്ളത്.

1988 ൽ ശുചീകരണ തൊഴിലാളിയായാണ് ശരീഫ് വൈസ്രോയിൽ എത്തുന്നത്. അവിടെ നിന്ന് ഇങ്ങോട്ട് സ്ഥാപനത്തിന്റെ ഓരോ മുന്നേറ്റത്തിലും ശരീഫിന്റെ സാന്നിധ്യമുണ്ടായിരുന്നു. ഇതിനിടയിൽ വൈസ്രോയിലെ പദവികളും മാറ്റം വന്നു. ഇപ്പോൾ സ്ഥാപനത്തിന്റെ ഫ്രന്റ് ഓഫീസ് പ്രവർത്തങ്ങളെല്ലാം കൈകാര്യം ചെയ്യുന്നത് ശരീഫാണ്.

നീണ്ട കാലത്തെ ഇവിടത്തെ സേവനത്തിനിടയിൽ പ്രഗത്ഭരായ വ്യക്തികളുമായും ആലംപാടിക്ക് ആത്മബന്ധം സ്ഥാപിക്കാനായി. മുഖ്യമന്ത്രി പിണറായി വിജയൻ, ഹൈദരലി ശിഹാബ് തങ്ങൾ, എകെ ആന്റണി, ഉമ്മൻ ചാണ്ടി, കുമ്മനം രാജശേഖരൻ, ഋഷിരാജ് സിങ്, ജേകബ് തോമസ്, ഇ ടി മുഹമ്മദ് ബശീർ, സ്വാദിഖലി ശിഹാബ് തങ്ങൾ, മുനവ്വറലി ശിഹാബ് തങ്ങൾ, ബശീറലി ശിഹാബ് തങ്ങൾ അങ്ങനെ നീളുന്നു ആ സൗഹൃദ പട്ടിക. സിനിമ മേഖലയിൽ പ്രവർത്തിക്കുന്നവർ, ഉദ്യോഗസ്ഥന്മാർ, സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ മേഖലകളിൽ ശ്രദ്ധേയരായവർ തുടങ്ങിയവരെല്ലാം വൈസ്രോയിൽ എത്തിയാൽ സ്വീകരിക്കാൻ ആലംപാടിയുണ്ടാവും.

വൈസ്രോയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അംഗീകാരം സ്വീകരിക്കാൻ നിയോഗം ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് ശരീഫ് ആലംപാടി കാസർകോട് വാർത്തയോട് പറഞ്ഞു. ഉടമകളായ ശിഹാബ്, ശുഐബ് എന്നിവരും ഇവരുടെ പിതാവ് പരേതനായ കെ എം ഹസനുമാണ് ഈ രീതിയിൽ തന്നെ എത്തിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉപഭോക്താക്കളെ ഏറ്റവും നല്ല രീതിയിൽ സേവിക്കുകയും സ്വാദുള്ള ഭക്ഷണം വിളമ്പുകയും ചെയ്യുന്നതിനൊപ്പം ജീവനക്കാരെയെല്ലാവരെയും അളവറ്റ രീതിയിൽ പരിഗണിക്കുന്ന മാനജ്‌മെന്റിന്റെ നല്ല മനസിനും എപ്പോഴും കടപ്പാടുണ്ടെന്നും ആലംപാടി പറഞ്ഞു.



പരേതരായ അല്ലച്ച മുഹമ്മദ് - ഉമ്മു ഹലീമ ദമ്പതികളുടെ മകനാണ്. ഭാര്യ: റുബീന. മക്കൾ: മുഹമ്മദ് സഅദ്, മുഹമ്മദ് സഹൽ. ഈയടുത്താണ് ആലംപാടിയിൽ ശരീഫിന്റെ ഗൃഹപ്രവേശനം നടന്നത്.

Keywords: News, Kerala, Kasaragod, Top-Headlines, Food, Hotel, Alampady, Award, Actor, Pinarayi-Vijayan, Minister, Shihab thangal, Sharif Alampadi, Viceroy Hotel, Sharif Alampadi received the five-star rating award for Viceroy.
< !- START disable copy paste -->

Post a Comment