കാസര്‍കോട് : (www.kasargodvartha.com) കാസര്‍കോട് ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ സെക്രടറിയായി ചാര്‍ജ്ജെടുത്ത ഉടനെ തന്നെ പരിസ്ഥിതി ദിനത്തില്‍ വിദ്യാനഗറിലെ ഓഫീസും പരിസരവും വൃത്തിയാക്കി ലിജോ ജോസഫും ജീവനക്കാരും. ദേശീയ പാത വികസനത്തിനായി ഓഫീസിന്റെ മുന്‍ഭാഗം മതില്‍ പൊളിച്ച ശേഷം മതിയെന്ന് കരുതിയിരിക്കുകയായിരുന്നു. എന്നാല്‍ മതില്‍ നില്‍ക്കുന്ന സ്ഥലം ഏറ്റെടുക്കുന്നത് വൈകിയപ്പോള്‍ ഓഫീസ് വൃത്തിയാക്കി ചെടി നട്ട് മാതൃക കാട്ടിയിരിക്കുകയാണ് സെക്രടറിയും ജീവനക്കാരും ക്ലീന്‍ ഡെസ്റ്റിനേഷന്‍ അംഗങ്ങളും.
ടെറസിലും ഓഫീസ് വളപ്പിലുമുള്ള പായലുകളും ചപ്പ് ചവറുകളും പുല്ലുകളും മറ്റും വെട്ടി മാറ്റി ചെടികള്‍ നടാന്‍ സെക്രടറി ഒരുങ്ങിയപ്പോള്‍ സ്റ്റാഫംഗങ്ങള്‍ക്കും ആവശമായി.
മാതൃകാപരമായ ഈ പ്രവര്‍ത്തിയിലൂടെ ഓഫീസിലെത്തുന്നവര്‍ക്ക് ഒരു നവ്യാനുഭൂതി പകരുകയാണ് ജില്ലാ കലക്ടര്‍ ചെയര്‍മാനായ ജില്ലയിലെ ടൂറിസത്തിന്റെ ഉത്തരവാദിത്തമുള്ള ഈ ഓഫീസ്.
ടൂറിസം ബിരുദ ധാരിയായ തൃശൂര്‍ സ്വദേശിയായ ലിജോ ജോസഫ് ഗള്‍ഫിലെ ജോലി ഒഴിവാക്കിയാണ് ഡിടിപിസി സെക്രടറിയായി ചുമതലയേറ്റത്. നിലവിലെ പദ്ധതികള്‍ നടപ്പിലാക്കുന്നതോടൊപ്പം ടൂറിസം മേഖലയില്‍ അനന്തസാധ്യതകളുള്ള ജില്ലയില്‍ സര്‍ക്കാറിന് സമര്‍പ്പിക്കാനായി വിവിധ പദ്ധതികള്‍ ഡിടിപിസി ആസൂത്രണം ചെയ്ത് വരികയാണ്.
Keywords: Secretary and staff cleaned DTPC office, Kasaragod, Kerala, News, Top-Headlines, Vidya Nagar, Office, Secretary, Tourism, Thrissur.
< !- START disable copy paste -->ടെറസിലും ഓഫീസ് വളപ്പിലുമുള്ള പായലുകളും ചപ്പ് ചവറുകളും പുല്ലുകളും മറ്റും വെട്ടി മാറ്റി ചെടികള്‍ നടാന്‍ സെക്രടറി ഒരുങ്ങിയപ്പോള്‍ സ്റ്റാഫംഗങ്ങള്‍ക്കും ആവശമായി.